കൊവിഡ് വാക്സിനേഷൻ ചരിത്രത്തിൽ പുത്തൻ നാഴികക്കല്ല് സ്വന്തമാക്കാനൊരുങ്ങി സിംഗപ്പൂർ. പ്രായപൂർത്തിയായവരുടെ വാക്സിനേഷൻ പൂർത്തിയാക്കുന്നതിന് 12 മുതൽ 18 വയസ് വരെയുള്ളവരുടെ വാക്സിനേഷൻ ആരംഭിക്കുന്നു
12-18 വയസുള്ളവര്‍ക്ക് വാക്സിൻ നൽകാൻ സിംഗപ്പൂർ
കൗമാരക്കാര്‍ക്ക് വാക്‌സിനേഷൻ ചൊവ്വാഴ്ച മുതൽ
രോഗവ്യാപന സാധ്യത തടയാനെന്ന് പ്രധാനമന്ത്രി
സിംഗപ്പൂർ: കൊവിഡ് വാക്സിനേഷൻ യജ്ഞത്തിൽ പുതു ചരിത്രം കുറിക്കാൻ ഒരുങ്ങി സിംഗപ്പൂർ. 12-18 വയസുള്ളവര്‍ക്ക് ചൊവ്വാഴ്ച മുതൽ വാക്സിൻ നൽകാനാണ് രാജ്യം തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളിലൂടെ കടന്ന് പോകുന്നതിനിടെയാണ് സിംഗപ്പൂർ സർക്കാരിന്‍റെ സുപ്രധാന നീക്കം. വീണ്ടുമൊരു രോഗവ്യാപനമുണ്ടാകുന്നത് തടയുന്നതിനായാണ് കൗമാരക്കാര്‍ക്ക് വാക്‌സിനേഷൻ ആരംഭിക്കുന്നത്.