യുകെ മലയാളി കെന്റിനടുത്തു ഗ്രേവ് സെന്റിൽ താമസിച്ചിരുന്ന പോൾ വർഗീസിന്റെ ഭാര്യ ഷെറിൻ വർഗ്ഗീസ് (49) ആണ് 02/06/2021 വൈകീട്ട് അഞ്ചുമണിയയോടെ മരണത്തിനു കീഴടങ്ങിയത്.ഷെറിൻ വർഗ്ഗീസ് ഡെന്റൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. കാൻസർ രോഗ ബാധിതയായിരുന്നു.
ഷെറിന് കാൻസർ ആണ് എന്നുള്ള വാർത്തയിൽ പ്രതീക്ഷ നഷ്‍ടപ്പെടാതെ ധീരമായി ചികിത്സകളുമായി മുന്നോട്ടു പോയി. ചികിൽസിച്ചു ഡോക്ടർ മാരും പ്രതീക്ഷ നൽകിയപ്പോൾ മറ്റൊരു ജീവിതം സ്വപ്നം കാണുകയായിരുന്നു ഷെറിൻ. എന്നാൽ എല്ലാം മാറിമറിഞ്ഞത് പെട്ടെന്ന് ആയിരുന്നു. രോഗം മൂർച്ഛിച്ചതോടെ രണ്ടാഴ്ച മുൻപേ കെന്റ് ആശുപത്രിയിൽ നിന്നും റോയൽ ലണ്ടൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രോഗം തിരിച്ചറിഞ്ഞു മാസങ്ങൾക്കുള്ളിൽ ആണ് യുകെയിലെ നഴ്‌സായ ഷെറിൻ വർഗ്ഗീസിന്റെ അപ്രതീക്ഷിത മരണം.
ചാവക്കാട്, പേരകം സ്വദേശിനിയാണ് പരേതയായ ഷെറിൻ. ചാലക്കുടി സ്വദേശിയാണ് ഭർത്താവായ പോൾ. സംസ്ക്കാരം സംബന്ധിച്ച തീരുമാനം പിന്നീട്
ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.
അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
INDIA- INTERNATIONAL UCMI (യുക് മി) https://chat.whatsapp.com/BMfFJ8HeDcYCp5XvnMOJZv
IRELAND: UCMI (യുക് മി) 8
മുകളിൽ നൽകിയവിവരങ്ങൾ യഥാസമയം അപ്ഡേറ്റ് ചെയ്യുന്നതാണ്.
വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് ,നിങ്ങളുടെ ചിന്തകൾ ഷെയർ ചെയ്യാൻ, അറിയാൻ ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി) .
VISIT : www.ucmiireland.com
കൂടുതൽ വിവരങ്ങൾക്ക് കാണുക :