റവന്യൂ ഡിവിഷൻ പരിധിയിലാണ് മത്സരം നടക്കുക. ഓരോ റവന്യൂ ഡിവിഷനിലും കൊവിഡ് പ്രതിരോധത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന മൂന്ന് പഞ്ചായത്തുകൾക്കാണ് സമ്മാനം
മുംബൈ: സംസ്ഥാനത്തെ ഗ്രാമങ്ങളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ വ്യത്യസ്ത നടപടിയുമായി മഹാരാഷ്ട്ര. കൊവിഡ് മുക്ത ഗ്രാമങ്ങളെന്ന ആശയവുമായി ഗ്രാമങ്ങൾക്കായി മത്സരം പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ.
കൊവിഡ് പ്രതിരോധത്തിൽ ചില ഗ്രാമങ്ങൾ നടത്തിയ പരിശ്രമങ്ങളെ പ്രശംസിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ "എന്‍റെ ഗ്രാമം കൊവിഡ് മുക്തം" പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി തന്നെയാണ് മത്സരങ്ങളും.
'കൊവിഡ് മുക്ത ഗ്രാമം' മത്സരം മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് നടത്തുന്നെതെന്ന് സംസ്ഥാന ഗ്രാമവികസന മന്ത്രി ഹസന്‍ മുഷ്‌റിഫ് പറഞ്ഞു. റവന്യൂ ഡിവിഷൻ പരിധിയിലാണ് മത്സരം നടക്കുക.