കൊവിഡ് വാക്‌സിൻ സ്വീകരിച്ച ആഭ്യന്തര വിമാന യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന ഒഴിവാക്കിയേക്കും. ഇത് സംബന്ധിച്ച് വൈകാതെ അന്തിമ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദിപ് സിങ്പുരി അറിയിച്ചു. നേരത്തെ ആഭ്യന്തര വിമാന യാത്രയ്ക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി നടത്തുന്ന ചർച്ചയിലായിരിക്കും അന്തിമ തീരുമാനമെടുക്കുക.
അതേസമയം രാജ്യാന്തര യാത്രകൾക്ക് വാക്‌സിൻ പാസ്‌പോർട്ട് വേണമെന്ന നിബന്ധനയോട് ഇന്ത്യ എതിർപ്പറിയിച്ചു. ഇത് വിവേചനപരമായ നടപടിയാണെന്ന് ആരോഗ്യമന്ത്രി ഹർഷവർധൻ ജി7 രാജ്യങ്ങളുടെ യോഗത്തിൽ വ്യക്തമാക്കി.