മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെസ്റ്റേൺ റെയിൽവേയുടെ റെയിൽവേ റിക്രൂട്ട്മെന്റ് സെൽ നടത്തുന്ന നിയമനത്തിലേക്ക് ഇതുവരെ അപേക്ഷിക്കാത്തവർ ഉടൻ അപേക്ഷ സമർപ്പിക്കുക.
വിവിധ വകുപ്പുകളിലായി 3591 അപ്രന്റീസ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷിക്കാനായി വെസ്റ്റേൺ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.rrc-wr.com സന്ദർശിക്കുക.
ഫിറ്റർ, വെൽഡർ, ടേർണർ, മെക്കാനിസ്റ്റ്, കാർപ്പെന്റർ, പെയിന്റർ, മെക്കാനിക്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ്, മെക്കാനിക്ക്, വയർമാൻ തുടങ്ങിയ ട്രേഡുകളിലാണ് അപ്രന്റീസുകളെ നിയമിക്കുന്നത്. പത്താം ക്ലാസും ഐ.ടി.ഐ യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. 1
15 വയസിനും 24 വയസിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. 4-6-2021 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ ഇളവുണ്ട്. ഒ.ബി.സി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവാണ് ലഭിക്കുക. പത്താം ക്ലാസിലും ഐ.ടി.ഐയിലും ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമം നൽകുക.