ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഈ രേഖകൾ നിർബന്ധമാക്കും
ഞായറാഴ്ച, ജൂൺ 27, 2021
ഡൽഹി: ഐആർസിടിസി വെബ്സൈറ്റ് വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർ ഇനിമുതൽ തിരിച്ചറിയൽ രേഖകളും ലോഗിൻ വിശദാംശമായി നൽകേണ്ടിവരും. ആധാർ, പാൻ, പാസ്‌പോർട്ട് തുടങ്ങിയ രേഖകളാണ് നൽകേണ്ടിവരിക. ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ഡയറക്ടർ ജനറൽ അരുൺ കുമാർ പറഞ്ഞു.