സൗദിയില്‍ വേനല്‍ കടുത്തു. ഉച്ചവെയിലിൽ ജോലി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ചൊവ്വാഴ്ച മുതലാണ് നിരോധനം പ്രാബല്യത്തിലായത്. സെപ്റ്റംബര്‍ 15 വരെ ഈ നിരോധനം തുടരും.
രാജ്യത്ത് ചൂട് കടുത്തിരിക്കുന്നതിനാല്‍ പുറം ഭാഗങ്ങളില്‍ ഉച്ചവെയിലത്ത് ജോലി ചെയ്യുന്നത് തൊഴിലാളികളുടെ ആരോഗ്യസുരക്ഷയെ ബാധിക്കുമെന്ന് കണ്ടാണ് നിരോധനം. മുഴുവന്‍ സ്ഥാപനങ്ങളും ഈ നിയമം നടപ്പാക്കണമെന്നും ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും സൗദി തൊഴില്‍ വകുപ്പ് അറിയിച്ചു.