ബുക്കർ ഇന്റർനാഷണൽ പുരസ്കാരം ഡേവിഡ് ഡിയോപ് എഴുതിയ ഫ്രഞ്ച് നോവൽ അറ്റ് നൈറ്റ് ഓൾ ബ്ലഡ് ഇസ് ബ്ലാക്കിന്. അന്ന മോസ്ചോവാകിസിന്റേതാണ് ഇംഗ്ലീഷ് പരിഭാഷ. ഒന്നാം ലോകമഹായുദ്ധത്തിൽ ഫ്രാൻസിന് വേണ്ടി യുദ്ധം ചെയ്ത സെനഗൽ സ്വദേശികളുടെ പ്രഷുബ്ധമായ ജീവിതമാണ് നോവൽ പ്രമേയം.
50000 പൗണ്ട് (ഏകദേശം 52 ലക്ഷം രൂപ) സമ്മാനത്തുക ഡിയോപും മോസ്ചോവാകിസും പങ്കിടും. ബുക്കർ ഇന്റർനാഷണൽ പുരസ്കാരം നേടുന്ന ആദ്യത്തെ ഫ്രഞ്ച് എഴുത്തുകാരനാണ് പാരിസിൽ ജനിച്ച്, പശ്ചിമാഫ്രിക്കൻ രാജ്യമായ സെനഗളിൽ വളർന്ന ഡിയോപ്. ഇപ്പോൾ ഫ്രാൻസിൽ സർവകലാശാല പ്രഫസറാണ്.
മറീക ലൂകാസ് റൈനഫെൽഡ് എഴുതിയ ഡച്ച് നോവൽ ‘ദി ഡിസ്കംഫർ ട് ഓഫ് ഇവനിങ്ങിനായിരുന്നു കഴിഞ്ഞ വർഷത്തെ പുരസ്കാരം.