ഏതൊരു കുട്ടിയോടു ചോദിച്ചാലും, ഒരു അപരിചിതനിൽ നിന്ന് പ്രശംസ നേടുന്നത് അവരുടെ സ്വന്തം മാതാപിതാക്കളുടെ പ്രശംസ നേടുന്നതിനേക്കാൾ വളരെ എളുപ്പമാണെന്ന് അവർ നിങ്ങളോട് പറയും. പുലിറ്റ്‌സർ പുരസ്‌കാരം പോലെയുള്ള ഏറ്റവും അഭിമാനകരമായ അവാർഡ് നേടിയാൽ പോലും മികച്ച പ്രതികരണം ലഭിക്കില്ല. അവാർഡ് നേടിയ ഇന്ത്യൻ വംശജയായ ജേണലിസ്റ്റ് മേഘ രാജഗോപാലന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്.
ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയുടെ ഗ്രാജുവേറ്റ് സ്‌കൂൾ ഓഫ് ജേർണലിസം ബോർഡ് വെള്ളിയാഴ്ചയാണ് പുലിറ്റ്സര്‍ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്. ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ വംശജയെ തേടി യു.എസ്സി.ലെ തന്നെ ഏറ്റവും വലിയ മാധ്യമപുരസ്കാരമായ പുലിറ്റ്സര്‍ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ചൈനയിലെ തടങ്കല്‍പ്പാളയങ്ങളില്‍ ഉയ്ഗറുകള്‍ക്ക് നേരെ നടക്കുന്ന ക്രൂരതകളെ കുറിച്ചുള്ള റിപ്പോര്‍ട്ടിനാണ് മേഘയ്ക്കും കൂടെ പ്രവർത്തിച്ച രണ്ട് പേർക്കും പുരസ്‌കാരം ലഭിച്ചത്.