ഇന്ത്യൻ നേവിയുടെ ഷോർട്ട് സർവീസ് കമ്മീഷൻ (എസ്.എസ്.സി) ഓഫീസേഴ്സ് കോഴ്സിലേക്ക് ജൂലൈ 2 മുതൽ അപേക്ഷിച്ചു തുടങ്ങാം. ഏഴിമല നാവിക അക്കാദമിയിൽ നടക്കുന്ന ജനുവരി 2022 (എസ്.ടി 22) ബാച്ചിലേക്കുള്ള പ്രവേശനത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ബി.ടെക്, എം.ടെക്, എം.സി.എ തുടങ്ങിയ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാൻ അവസരമുണ്ട്. കുറഞ്ഞത് 60 ശതമാനം മാർക്കോടെ പാസായിരിക്കണം. അപേക്ഷിക്കാനായി ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.joinindiannavy.gov.in സന്ദർശിക്കുക.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴിമല നാവിക അക്കാദമിയിൽ 44 ആഴ്ച്ചത്തെ ട്രെയിനിങ്ങുണ്ടായിരിക്കും. തുടർന്ന് നേവൽ കപ്പലുകളിലും മറ്റ് മേഖലകളിലും ട്രെയിനിംഗ് നൽകും.