മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാം ഈ പൊടിക്കൈകളിലൂടെ


 മഴക്കാലം എന്നത് പലർക്കും നനവിന്റെ സ്പർശമുള്ള സുഖമുള്ള ഒരു കാലാവസ്ഥയാണ്. നമ്മിൽ മിക്കവർക്കും അസഹനീയമായ ചൂടിൽ നിന്നുള്ള ആശ്വാസം പകരുന്ന, ഏറ്റവും മികച്ച പച്ചപ്പ് കാണപ്പെടുന്ന, മഴക്കാറ് നിറഞ്ഞ കാഴ്ചകളുള്ള സമയം! പക്ഷേ, മനോഹരമായ മഴത്തുള്ളികൾക്കൊപ്പം ഈ കാലാവസ്ഥ നിരവധി അസുഖങ്ങൾ ഉണ്ടാക്കുന്നുവെന്നതിൽ തർക്കമില്ല.

എന്നാൽ ഈ സമയത്ത് കനത്ത മഴയോടൊപ്പം ജല മലിനീകരണത്തിനുള്ള സാധ്യതയും വർദ്ധിക്കുന്നു, അതുപോലെ തന്നെ ജലജന്യരോഗങ്ങളായ ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് ഇ, വയറിളക്കം, ഭക്ഷ്യവിഷബാധ എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. മലിനമായ വെള്ളത്തിൽ നിന്നും ഭക്ഷണത്തിൽ നിന്നും ഉണ്ടാകുന്ന ബാക്ടീരിയ, വൈറൽ അണുബാധകളാണ് ഇവയ്ക്ക് കാരണമാകുന്നത്. ഈ അവസ്ഥകൾക്കെല്ലാം മരുന്നുകളും ചികിത്സകളും ആവശ്യമാണെങ്കിലും, നിങ്ങളുടെ മരുന്നിനൊപ്പം ചില ലളിതമായ വീട്ടുവൈദ്യങ്ങൾ രോഗശാന്തി പ്രക്രിയയെ വേഗത്തിലും സുഗമവുമാക്കുന്നു. അവയിൽ ചിലത് പരിചയപ്പെടാം.

തുളസി

വീക്കം, സന്ധി വേദന എന്നിവ ടൈഫോയിഡുമായി ബന്ധപ്പെട്ട സങ്കീർണതകളാണ്, ഇത് സാൽമൊണെല്ല ടൈഫി (എസ്. സ്റ്റൈഫി) മൂലമാണ് ഉണ്ടാകുന്നത്. ഉയർന്ന ചൂടുള്ള പനി, വയറിളക്കം, ഛർദ്ദി എന്നിവയാൽ ഉണ്ടാകുന്ന രോഗാവസ്ഥയാണ് ഇത്. പരമ്പരാഗത ഇന്ത്യൻ സസ്യമായ തുളസിയിൽ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ ടൈഫോയ്ഡ് ഉൾപ്പെടെയുള്ള ഏത് ബാക്ടീരിയ അണുബാധയ്ക്കും ഇത് ഫലപ്രദമായ ഒറ്റമൂലിയാണ്. സന്ധിവേദനകളും വീക്കവും ലഘൂകരിക്കാനും ഇത് ഗുണകരമാണെന്ന് അറിയപ്പെടുന്നു. നിങ്ങളുടെ ചായയിൽ ചേർത്തോ തേനിൽ ചേർത്തോ തുളസി കഴിക്കാം. അല്ലെങ്കിൽ, ഇഞ്ചി നീരിൽ തുളസി കലർത്തുന്നതും നല്ലതാണ്.

വെളുത്തുള്ളി

മിക്ക ഇന്ത്യൻ വീടുകളിലെയും അടുക്കളകളിൽ സുലഭമായി കാണപ്പെടുന്ന ചേരുവയാണ് ഇത്. ഇതിന്റെ ആന്റി ഓക്‌സിഡന്റും ആൻറി ബാക്ടീരിയൽ ഗുണങ്ങളും വെളുത്തുള്ളിയെ ടൈഫോയിഡിനുള്ള മികച്ച വീട്ടുവൈദ്യമാക്കി മാറ്റുന്നു. മാത്രമല്ല, ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും നിങ്ങളുടെ വൃക്കകളെ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് ദിവസവും രണ്ടുതവണ ചെറുചൂടുള്ള വെള്ളത്തിൽ വെളുത്തുള്ളി ചേർത്ത് കഴിക്കാം. വെളുത്തുള്ളി ഒരു അല്ലി ചതച്ച ശേഷം ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് 5 മിനിറ്റ് വയ്ക്കുക. അരിച്ചെടുത്ത ശേഷം കുടിക്കുക.

ജലദോഷ ലക്ഷണങ്ങൾ കുറയ്ക്കാൻ ഈ ചെറു ശീലങ്ങൾ മതി

ആപ്പിൾ

വേവിക്കുമ്പോൾ, ആപ്പിളിൽ അടങ്ങിയിരിക്കുന്ന സെല്ലുലോസ് മൃദുവാകുകയും വയറ്റിൽ ദഹിക്കാൻ എളുപ്പമാവുകയും ചെയ്യും. ഇത് വയറിളക്കത്തിന് അനുയോജ്യമായ ഒരു വീട്ടുവൈദ്യമായി മാറുന്നു. വയറിളക്കം ബാക്ടീരിയകളും വൈറസുകളും മൂലം ഉണ്ടാവുകയും അയഞ്ഞ മലം, ഇടയ്ക്കിടെ ഉള്ള മലവിസർജ്ജനം, നിർജ്ജലീകരണം, വയറുവേദന എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. ആപ്പിൾ ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കുന്നു.

പുതിന ജ്യൂസ്

പുതിന നിങ്ങളുടെ വയറ്റിൽ ഒരു ശാന്തമായ സ്വാധീനം ചെലുത്തുന്നു. വയറിളക്കത്തെ നേരിടാൻ ഇത് നിങ്ങളെ സഹായിക്കും. ഒരു ടീസ്പൂൺ പുതിന സത്ത്, അതേ അളവിൽ നാരങ്ങ നീര് എന്നിവ തേനിൽ ചേർത്ത മിശ്രിതം എല്ലാ ദിവസവും ഒരു ദിവസം മൂന്നു പ്രാവശ്യം കഴിക്കുക.

മോര്

വയറിളക്കത്തിന്റെ സമയത്ത്, നിങ്ങളുടെ വയറിന്റെ ആന്തരിക പാളിയിൽ വീക്കം സംഭവിക്കുന്നു. വീക്കം തടയുന്ന ഗുണങ്ങൾ മോരിൽ അടങ്ങിയിട്ടുണ്ട്. ദിവസത്തിൽ രണ്ടുതവണ ഈ പാനീയം കുടിക്കുന്നത് വയറിളക്കത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കും.

ചുരയ്‌ക്ക ജ്യൂസ്

ഈ പച്ചക്കറി വീക്കം കൈകാര്യം ചെയ്യാൻ നല്ലതാണ്. മാത്രമല്ല, വയറിളക്കത്തോടൊപ്പമുള്ള നിർജ്ജലീകരണം നേരിടാൻ സഹായിക്കുന്ന വളരെ ഉയർന്ന അളവിലുള്ള ജലാംശം ഇതിലുണ്ട്. ഒരു ഗ്ലാസ് ചുരയ്‌ക്ക ജ്യൂസ് ഒരു നുള്ള് ഉപ്പ് ചേർത്ത് കുടിക്കുക.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...