ഐ.ഡി.ബി.ഐ ബാങ്കിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പാർട്ട് ടൈം മെഡിക്കൽ ഓഫീസർമാരുടെ ഒഴിവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പാട്ന, കൊൽക്കത്ത, ഭുവനേശ്വർ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ഡിസ്പെൻസറികളിലേക്കാണ് നിയമനം. താൽപ്പര്യമുള്ളവർക്ക് നിശ്ചിത ഫോർമാറ്റിൽ അപേക്ഷിക്കാം. ജൂലൈ 7 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. പാർട്ട് ടൈം മെഡിക്കൽ ഓഫീസറുടെ 4 ഒഴിവാണുള്ളത്.