രാജ്യത്ത് സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ നീട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതാണ് ഇക്കാര്യം. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് നടപടി.
കൊവിഡ് ഒന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യമായി സൗജന്യ ഭക്ഷ്യധാന്യ വിതരണം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരം അഞ്ച് കിലോ വീതം ധാന്യം സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. എണ്‍പത് കോടി കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നത്.