സംസ്ഥാനത്തെ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജികളും കോടതി സ്വമേധയാ എടുത്ത ഹര്‍ജിയുമാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്.
സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ ലഭിക്കുമ്പോള്‍ സംസ്ഥാനത്തിന് എന്തുകൊണ്ട് വാക്‌സിന്‍ ലഭിക്കുന്നില്ലായെന്ന് കഴിഞ്ഞയാഴ്ച ഹര്‍ജികള്‍ പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു. കൂടാതെ സ്വകാര്യ ആശുപത്രികളേക്കാള്‍ സംസ്ഥാന സര്‍ക്കാരുകളുടെ ഓര്‍ഡറുകള്‍ക്ക് മുന്‍ഗണന നല്‍കുന്ന കാര്യം പരിഗണിക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തോട് നിലപാടും തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും.
അതേസമയം ലക്ഷദ്വീപ് വിഷയത്തില്‍ കോടതി ഇടപെടലാവശ്യപ്പെട്ട് ദ്വീപിലെ റാവുത്തര്‍ ഫെഡറേഷന്‍ സംഘടന നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനിറക്കിയിട്ടുള്ള വിവിധ നിയമങ്ങളുടെ കരടിന്മേല്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കാന്‍ കൂടുതല്‍ സാവകാശം വേണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി