ടെഹ്‌റാന്‍: ഇറാൻ നാവികസേനയുടെ ഏറ്റവും വലിയ കപ്പൽ തീപിടിച്ച് മുങ്ങി. ഒമാൻ ഉൾക്കടലിലാണ് സംഭവമെന്ന് വിവിധ ഏജൻസികളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസാണ് റിപ്പോർട്ട് ചെയ്തത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
ബുധനാഴ്ച പുലർച്ചെ 2.25 ഓടെയാണ് കപ്പൽ മുങ്ങിയതെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. തീയണക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും വിജയിച്ചിരുന്നില്ല. ടെഹ്റാനിൽ നിന്ന് തെക്കുകിഴക്ക് 1270 കിലോമീറ്റർ അകലെയാണ് കപ്പൽ മുങ്ങിയത്. കപ്പൽ മുങ്ങുന്ന ചിത്രങ്ങൾ ഇറാനിയൻ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.