ബേബി പൗഡര്‍ വനിതകളിൽ അണ്ഡാശയ ക്യാൻസര്‍ ഉണ്ടാക്കുന്നുവെന്ന വിഷയത്തിൽ നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ഹര്‍ജി തള്ളി യുഎസ് സുപ്രീം കോടതി
ബേബി പൗഡര്‍ അണ്ഡാശയ ക്യാൻസറിന് കാരണമാകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ഹര്‍ജി തള്ളി യുഎസ് സുപ്രീം കോടതി. കമ്പനിയുടെ ബേബി പൗഡറിലും മറ്റ് ടാൽകം ഉൽപന്നങ്ങളിലും ഉപയോഗിക്കുന്ന ആസ്ബറ്റോസ് ബാധിച്ച് അണ്ഡാശയ ക്യാൻസര്‍ ബാധിച്ച സ്ത്രീകൾക്ക് 212 കോടി ഡോളർ നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ചള്ള ഹര്‍ജിയാണ് സുപ്രീം കോടതി നിരസിച്ചത്.
469 കോടി ഡോളറാണ് പിഴ ചുമത്തിയിരുന്നതെങ്കിലും നഷ്ടപരിഹാരമായി 212 കോടി ഡോളര്‍ നൽകാണെന്ന കമ്പനിയുടെ വാദം മിസ്സൗറി അപ്പലേറ്റ് കോടതി കഴിഞ്ഞ വര്‍ഷം തള്ളിയിരുന്നു.
കമ്പനിയ്ക്ക് ലോസ് ഏഞ്ചലസ് കോടതി 2,600 കോടി രൂപയാണ് പിഴ വിധിച്ചിരുന്നു. കമ്പനിക്കെതിരെ 19,000 കേസുകളാണ് വിവിധ കോടതികളിൽ ജോണ്‍സണ്‍സ്
ബേബിപൗഡര്‍ ഉപയോക്താക്കള്‍ ഫയല്‍ ചെയ്തിരിക്കുന്നത്. പൗഡറിലെ ആസ്ബറ്റോസ് അണ്ഡാശയ ക്യാന്‍സറിനു കാരണമായതാണ് കേസുകളില്‍ ഏറെയും.