അയർലണ്ട് മലയാളിയും ഓർത്തഡോക്സ് സഭയുടെ കോർക്ക്, വാട്ടർഫോർഡ്, ഗാൽവേ ഇടവകകളുടെ വികാരിയുമായ ഫാ. ജെസ്സെൻ അച്ഛന്റെ (Rev Fr Zachariah George) പ്രിയ മാതാവും, കോട്ടയം (വാകത്താനം) പൊങ്ങന്താനം വെള്ളികുന്നേൽ പാലമറ്റം വി. എ ജോർജിൻ്റെ ഭാര്യയുമായ ഏലിയാമ്മ (കുഞ്ഞമ്മ - 68) നിര്യാതയായി.
ശവസംസ്കാരം ജൂൺ 16 ബുധനാഴ്ച രാവിലെ 11 മണിക്ക്, പൊങ്ങന്താനം സെൻ്റ് തോമസ് ഓർത്തഡോക്സ് പളളിയിൽ നടത്തപ്പെടുന്നതാണ്.
ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.