പെർത് മലയാളികളെ ദുഃഖത്തിലാഴ്ത്തി കാനിങ് വെയിലിൽ താമസിക്കുന്ന രാജു പൊന്നൂസിന്റെ ഭാര്യ ലില്ലിക്കുട്ടി രാജുവിന്റെ അമ്മ (അന്നക്കുട്ടി ജോൺ79) നിര്യാതയായി.
മെയ് ഇരുപത്തി രണ്ടാം തീയതി സ്ട്രോക് വന്ന് സർ ചാൾസ് ഗാർഡണർ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവെയാണ് മരണമടഞ്ഞത്.
2019 ഒക്ടോബറിൽ ഏതാനും മാസത്തേക്ക് മകളുടെ അടുത്ത് വന്ന് ഈ അമ്മ കോവിഡ് വ്യാപനം മൂലം തിരികെ പോകാൻ കഴിയാതെവരുകയായിരുന്നു. ശനിയാഴ്ച പൊതുദർശനത്തിന് വെക്കാൻ കഴിയുമെന്നാണ് അറിയാൻ കഴിഞ്ഞത് കൂടുതൽ വിവരങ്ങൾ അറിയിക്കുന്നതായിരിക്കും. പെർത് യുണൈറ്റഡ് മലയാളി അസോസിയേഷൻ അറിയിച്ചു