ക്ലെയർ, കോർക്ക്, കെറി, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, ഗാൽവേ, മയോ എന്നീ കൗണ്ടികൾക്കായി 3 സ്റ്റാറ്റസ് യെല്ലോ വെതർ അലേർട്ടുകൾ രാത്രിയിൽ പ്രാബല്യത്തിൽ വന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് 50 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാറ്റിന് മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയുണ്ടാകാൻ സാധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ പറയുന്നു.
കോർക്കിനും കെറിയ്ക്കും അർദ്ധരാത്രിയിൽ സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രാബല്യത്തിൽ വന്നു, വ്യാഴാഴ്ച അർദ്ധരാത്രി വരെ പ്രാബല്യത്തിൽ ഉണ്ടാകും.
വാട്ടർഫോർഡിനും വെക്‌സ്‌ഫോർഡിനുമുള്ള കാറ്റ് മുന്നറിയിപ്പ് ഇന്ന് 20 മെയ് ഉച്ചവരെ നിലനിൽക്കും.
ക്ലെയർ, കോർക്ക്, കെറി, വാട്ടർഫോർഡ്, ഗാൽവേ, മയോ എന്നിവയ്‌ക്ക് അർദ്ധരാത്രിയിൽ സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പ് പ്രാബല്യത്തിൽ വന്നു. ഈ മുന്നറിയിപ്പ് വ്യാഴാഴ്ച അർദ്ധരാത്രി വരെ നിലനിൽക്കും.
മഴ മുന്നറിയിപ്പ് ഉള്ള ചില കൗണ്ടികളിൽ പ്രാദേശികവൽക്കരിച്ച വെള്ളപ്പൊക്കം ഉണ്ടാകാമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകി.
ഇന്ന് പ്രവചിക്കാൻ ബുദ്ധിമുട്ടുള്ള രീതിയിൽ(സൈക്ലോണിക് വേരിയബിൾ) നനഞ്ഞതും കാറ്റുള്ളതും, പ്രാദേശികവൽക്കരിച്ച വെള്ളപ്പൊക്ക സാധ്യതയോടെ , പ്രത്യേകിച്ച് **മൺസ്റ്റർ, പടിഞ്ഞാറൻ കൊണാക്റ്റ് എന്നിവിടങ്ങളിൽ, പ്രധാനമായും തെക്ക് കാറ്റ്, കൂടുതലും ശക്തവും , തീരങ്ങളിൽ നാശനഷ്ടമുണ്ടാക്കാം. വെറും 11 മുതൽ 14 സി വരെ ഉയർന്ന ഊഷ്മാവ് ഉണ്ടാകും
**മൺസ്റ്റർ: ക്ലെയർ, കോർക്ക്, കെറി, ലിമെറിക്ക്, ടിപ്പററി, വാട്ടർഫോർഡ്.
**കൊണാക്റ്റ് : ഗാൽവേ, ലീട്രിം, മയോ, റോസ്‌കോമൺ, സ്ലിഗോ.
Unseasonably wet☔️ & windy🍃 today, risk of localised flooding, especially across Munster & west Connacht.
— Met Éireann (@MetEireann) May 20, 2021
Cyclonic variable, mainly southerly winds, mostly fresh to strong & gusty, with gales & possibly damaging gusts along S & SW coasts.
Cool with highs of just 11 to 14C. pic.twitter.com/tMzDJ1tTA0