കൊച്ചി: രാജ്യത്ത് രണ്ടാഴ്ചയ്ക്ക് ശേഷം പെട്രോൾ, ഡീസൽ വില ഉയർന്നു. വിവിധ നഗരങ്ങളിൽ പെട്രോളിന് 29 പൈസയും ഡീസലിന് 32 പൈസയുമാണ് ഉയർന്നത്. മറ്റ് സംസ്ഥാനങ്ങളുമായ താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ പെട്രോളിനും ഡീസലിനും വൻ വർധനയാണ് ഉണ്ടായത്. ഒരു ലിറ്റർ പെട്രോളിന് ഇന്ന് 92.57 രൂപയാണ് വില. ഡീസലിന് 87.07 രൂപയും.
പ്രധാന നഗരങ്ങളിലെ വില പരിശോധിക്കുമ്പോൾ, കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 90.57 രൂപയാണ് വില. ഡീസലിന് 85.14 രൂപയും. കോഴിക്കോട് പെട്രോളിന് 90.95 രൂപയും ഡീസലിന് 85.54 രൂപയുമാണ് ഇന്നത്തെ വില.