സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. 120 രൂപയുടെ കുറവാണ് പവന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണം ഗ്രാമിന് 4445 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 35,560 രൂപയായി.
ഇന്നലെ 4460 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. പവന് 35,680 രൂപയായിരുന്നു.
ആഗോള വിപണിയിൽ ഡോളർ കരുത്താർജിച്ചതോടെ സ്പോട് ഗോൾഡ് വില ഔൺസിന് 1,777.93 എന്ന നിലവാരത്തിലേയ്ക്ക് താഴ്ന്നു. യുഎസിലെ സാമ്പത്തിക സൂചകങ്ങൾ പ്രതീക്ഷ പ്രകടിപ്പിച്ചതോടെ സ്വർണത്തിൽ നിന്ന് നിക്ഷേപകർ പിൻവാങ്ങിയതാണ് വിപണിയിൽ പ്രതിഫലിച്ചത്.



.jpg)











