കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തിൽ മെയ് നാലു മുതല്‍ ഒന്‍പതു വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം
വ്യക്തമാക്കിയത്.
കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും നിലവിലുണ്ടായിരുന്നതിന് സമാനമായ നിയന്ത്രണങ്ങളാണ് നാളെ മുതല്‍ ഉണ്ടാകുക.
നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് യാത്രചെയ്യാം. കൊറിയര്‍ സര്‍വീസ് ഹോം ഡെലിവറി വിഭാഗത്തില്‍പ്പെട്ടതായതിനാല്‍ അവയ്ക്ക് ഇളവുണ്ട്. കൊറിയര്‍ സര്‍വീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നഗരത്തിലോ പരിസരത്തോ ഉള്ള ഗോഡൗണിലേയ്ക്ക് പോകുന്നതിനും വരുന്നതിനും നിയന്ത്രണമില്ല. കൊറിയര്‍ വിതരണത്തിന് തടസ്സമില്ല. എന്നാല്‍ അത്തരം സ്ഥാപനങ്ങളില്‍ നേരിട്ട് ചെന്ന് സാധനങ്ങള്‍ കൈപ്പറ്റാന്‍ പൊതുജനങ്ങളെ അനുവദിക്കില്ല. ഇ-കൊമേഴ്‌സുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടിയന്തര സര്‍വീസുകള്‍ മാത്രം നടത്തുക. വ്യവസായ സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.
വിവാഹങ്ങളില്‍ 50 പേരും മരണാനന്തര ചടങ്ങുകളില്‍ 20 പേരും മാതമ്രമേ പങ്കെടുക്കാന്‍ പാടുള്ളൂ.
ഓക്‌സിജന്‍ ടെക്‌നീഷ്യന്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശൂചീകരണ തൊഴിലാളികള്‍ എന്നിവരെ തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ സഞ്ചരിക്കാന്‍ അനുവദിക്കും.
വാക്‌സിന്‍ സ്വീകരിക്കാന്‍ പോകുന്നവരുടെ രേഖകള്‍ പരിശോധിച്ച് യാത്ര അനുവദിക്കും. മെഡിക്കല്‍ ഷോപ്പുകള്‍, പത്രവിതരണം, കടകള്‍, ഹോട്ടല്‍, പാല്‍ വിതരണ കേന്ദ്രം, പാല്‍ ബൂത്തുകള്‍ എന്നിവയ്ക്ക് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്.
റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പാഴ്‌സല്‍ മാത്രം അനുവദിക്കും. ഒന്‍പതു മണി വരെ മാത്രമായിരിക്കും പ്രവര്‍ത്തന സമയം. ജീവനക്കാര്‍ രണ്ടു മാസ്‌കും കയ്യുറയും ധരിക്കണം.
ബാങ്കുകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ ഒരു മണി വരെയായിരിക്കും.
ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ക്കും ട്രെയിനുകള്‍ക്കും തടസമില്ല. ആശുപത്രിയിലേക്കോ ബസ് സ്‌റ്റേഷനുകളിലേക്കോ റെയില്‍വേ സ്‌റ്റേഷനിലേക്കോ പോകുന്ന സ്വകാര്യ വാഹനങ്ങള്‍, ടാക്‌സി, ഓട്ടോറിക്ഷ എന്നിവയ്ക്ക് തിരിച്ചറിയല്‍ രേഖ ഹജരാക്കണം.
അതിഥി തൊഴിലാളികള്‍ക്ക് അതാതു സ്ഥലത്ത ജോലി ചെയ്യാവുന്നതാണ്. റേഷന്‍ കടകള്‍, സിവില്‍ സപ്ലൈസ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതാണ്.
ഇരുചക്ര വാഹനങ്ങളില്‍ കുടുംബാംഗമാണെങ്കില്‍ രണ്ടു പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണ്. എന്നാല്‍ ഓരോ ആളും രണ്ടു മാസ്‌ക് ധരിക്കണം. കുടുംബാംഗമല്ലെങ്കില്‍ ഒരാള്‍ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ.
കടപ്പാട് :കേരള പോലീസ്
അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
INDIA- INTERNATIONAL https://chat.whatsapp.com/BMfFJ8HeDcYCp5XvnMOJZv
– മുകളിൽ നൽകിയവിവരങ്ങൾ യഥാസമയം അപ്ഡേറ്റ് ചെയ്യുന്നതാണ്.
വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് ,നിങ്ങളുടെ ചിന്തകൾ ഷെയർ ചെയ്യാൻ, അറിയാൻ ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി ) . www.ucmiireland.com
കൂടുതൽ വിവരങ്ങൾക്ക് കാണുക :
https://www.ucmiireland.com/p/ucmi-group-join-page_15.html