അധ്യാപക തസ്തികയ്ക്കു പുറമെ സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ്, കൗണ്‍സിലര്‍ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. താൽപ്പര്യമുള്ളവർക്ക് ജൂൺ 24ന് മുമ്പ് അപേക്ഷിക്കാം
ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിലെ (DSSSB) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇംഗ്ലീഷ്, ബംഗ്ലാ, ഉർദു, സംസ്കൃതം പഞ്ചാബി എന്നീ വിഷയങ്ങളിലായി 5500 ഒഴിവുകളുണ്ട്. ഇതിന് പുറമെ ക്ലറിക്കൽ തസ്തികയിലും ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.