പൊതു സ്ഥലങ്ങളിൽ രണ്ട് മാസ്ക് ധരിക്കുന്നത് നല്ലത്; എന്താണ് മുഖ്യമന്ത്രി പറഞ്ഞ ഡബിൾ മാസ്കിംഗ് ?

 സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൊതു സ്ഥലങ്ങളിൽ രണ്ട് മാസ്ക് ധരിക്കുന്നത് നല്ലതാണെന്ന് മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ എന്താണ് ഡബിൾ മാസ്കിം​ഗ് ? എങ്ങനെയാണ് ശരിയായ രീതിയിൽ രണ്ട് മാസ്ക് ധരിക്കേണ്ടത് ?

എന്താണ് ഡബിൾ മാസ്കിം​ഗ് ?

രണ്ട് മാസ്ക് മുഖത്ത് ധരിക്കുന്ന പ്രക്രിയയാണ് ഡബിൾ മാസ്കിം​ഗ്. സാധരണായി തുണികൊണ്ടുള്ള മാസ്കാണ് മിക്കവരും ധരിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ തുണികൊണ്ടുള്ള മാസ്ക് അപര്യാപ്തമായതുകൊണ്ട് തന്നെ ഒരു മാസ്ക് കൂടി ധരിക്കുന്നത് നല്ലതാണ്. ഈ രണ്ടാമത്തെ മാസ്ക് എന്നാൽ സർജിക്കൽ മാസ്ക് ആയിരിക്കണം.

എന്തിന് രണ്ട് മാസ്ക് ?

പലപ്പേഴും മാസ്ക് ശരിയായ രീതിയിൽ മുഖത്ത് ഒട്ടിച്ചേർന്ന് ഇരിക്കില്ല. അതുകൊണ്ട് തന്നെ ഈ വിടവിലൂടെ രോ​ഗവാഹകനായ വായുവോ വൈറസേ നമ്മുടെ അകത്തേക്ക് കടക്കാൻ സാധ്യതയുണ്ട്. ഈ സാധ്യതയെ ഇല്ലാതാക്കുകയാണ് ഡബിൾ മാസ്കിം​ഗ് ചെയ്യുന്നത്.

എങ്ങനെയാണ് രണ്ട് മാസ്ക് ധരിക്കേണ്ടത് ?

ആദ്യം ധരിക്കേണ്ടത് സർജിക്കൽ മാസ്കാണ്. സർജിക്കൽ മാസ്ക് ശരിയായി ധരിച്ച ശേഷം മുകളിൽ തുണി മാസ്ക് ഉപയോ​ഗിക്കാം.

എന്നാൽ ശ്വാസം മുട്ടുന്നതിന് കാരണമാകുന്ന തരത്തിൽ മാസ്ക് ധരിക്കരുത്. രണ്ട് സർജിക്കൽ മാസക്, രണ്ട് N95 മാസ്ക് എന്നിവ ധരിക്കുന്നത് ശ്വസിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...