അധോലോക കുറ്റവാളിയായ ഛോട്ടാ രാജന്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഡൽഹി എയിംസിലായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായി തീഹാര്‍ ജയിലിനുള്ളില്‍ തന്നെ ചികിത്സയില്‍ കഴിഞ്ഞിരുന്ന രാജനെ രോഗം മൂര്‍ച്ഛിച്ചതോടെയാണ് ഏപ്രില്‍ 26ന് എയിംസില്‍ പ്രവേശിപ്പിച്ചത്. എയിംസ് അധികൃതരാണ് ഈ വിവരം പുറത്തുവിട്ടത്.
രാജേന്ദ്ര നികാല്‍ജേ എന്നാണ് ഛോട്ടാ രാജന്റെ യഥാര്‍ത്ഥ പേര്. 2015ല്‍ ഇന്തോനേഷ്യയില്‍ നിന്നും പിടിയിലായതിനു ശേഷം രാജന്‍ തീഹാര്‍ ജയിലിലെ അതീവ സുരക്ഷയുള്ള സെല്ലില്‍ തടവില്‍ കഴിഞ്ഞു വരികയായിരുന്നു.
61കാരനായ ഛോട്ടാ രാജനെ കനത്ത സുരക്ഷ വലയത്തിലാണ് തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. ഇന്തോനേഷ്യയിലെ ബാലിയില്‍നിന്ന് 2015ല്‍ അറസ്റ്റിലായ ഛോട്ടാ രാജനെ തിഹാര്‍ ജയിലിലേക്ക് കൊണ്ടുവരികയായിരുന്നു.ഛോട്ടാ രാജനെതിരായ എല്ലാ കേസുകളും സി.ബി.ഐക്ക് കൈമാറുകയും പ്രത്യേക കോടതി രൂപീകരിക്കുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച തിഹാര്‍ ജയിലിലെ അസിസ്റ്റന്റ് ജയിലര്‍, ഛോട്ടാ രാജന് കോവിഡ് സ്ഥിരീകരിച്ച വിവരം ഫോണിലൂടെ സെഷന്‍സ് കോടതിയെ അറിയിക്കുകയായിരുന്നു.രോഗം സ്ഥിരീകരിച്ചതിനാല്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. മുംബൈയിലെ നിരവധി കൊലപാതക കേസുകള്‍ ഉള്‍പ്പെടെ 70ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഛോട്ടാ രാജന്‍.
ഛോട്ടാ രാജന് എയിംസിൽ ചികിത്സ നൽകുന്ന വിവരം പുറത്തുവന്നപ്പോൾ വലിയ വിമർശനമാണ് ഉണ്ടായത്.
https://www.ucmiireland.com/p/ucmi-group-join-page_15.html