ഇന്ത്യയിൽ കോവിഡ് കേസുകൾ റെക്കോർഡ് വർധനവുണ്ടായതിനാൽ ഇന്ത്യയിൽ നിന്നുള്ള എല്ലാ സന്ദർശനങ്ങളും ഉടനടി നിരോധിക്കുമെന്ന് ശ്രീലങ്ക അറിയിച്ചു. യുകെ, ഓസ്‌ട്രേലിയ, സിംഗപ്പൂർ തുടങ്ങിയ നിരവധി രാജ്യങ്ങൾ ഇന്ത്യയിൽ നിന്നും മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാരെ ഇതിനകം നിരോധിച്ചിട്ടുണ്ട്.ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ ശ്രീലങ്കയിൽ ഇറങ്ങാൻ അനുവദിക്കില്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. കൊറോണ വൈറസ് ഇന്ത്യയിൽ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്നതിനാലാണ് തീരുമാനം. അതിനിടെ രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 4,12,262 പേർക്ക് രോഗം സ്ഥിരീകരിച്ചു. 3,980 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 35,55,398 ആയി. കേരളം ഉൾപ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങൾ രോഗബാധാ നിരക്കിൽ മുൻപിലാണ്.ഇരട്ട ജനിതക മാറ്റം വന്ന വൈറസാണ് രാജ്യത്ത് രണ്ടാംതരംഗത്തിന് കാരണമായതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 4,14,188 കോവിഡ് കേസുകള് കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ മൊത്തം രോഗ ബാധ 2,14,91,598 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
വിവിധ സംസ്ഥാനങ്ങളിലായി 3915 പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 2,34,083 ആയും വർധിച്ചു. ഈയാഴ്ച മാത്രം 15,100 പേരാണ് മരിച്ചത്. ഒരാഴ്ചക്കിടെ 15.7 ലക്ഷം കേസുകള്‍ വർധിക്കുകയും ചെയ്തു.