രാജ്യമെങ്ങും കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടമാണ്. ഈ സാഹചര്യത്തിൽ കോവിഡ് വന്നു പോയവരിൽ ഫംഗസ് അണുബാധയായ മ്യൂക്കോർ മൈക്കോസിസ് വർദ്ധിക്കുന്നുവെന്ന് കണ്ടെത്തൽ.
ആഴ്ചകൾക്ക് മുൻപ് കൊറോണ രോഗമുക്തരായ ഒട്ടേറെ പേർക്ക് ഫംഗസ് ബാധയേറ്റെന്ന് കണ്ടെത്തി. മഹാരാഷ്ട്രയിൽ ഇതുമൂലം എട്ട് പേർ മരിച്ചു. 200 പേർ വിവിധ ആശുപത്രിയിൽ ചികിത്സയിലുള്ളതായാണ് [പുതിയ റിപ്പോർട്ട്.
മ്യൂക്കോർ എന്ന ഫംഗസാണ് രോഗബാധയ്ക്ക് കാരണമാകുന്നത്. കൊറോണ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സ്റ്റിറോയിഡുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ചില മരുന്നുകൾ പ്രതിരോധ ശേഷിയെ ബാധിയ്ക്കും. ഇതാണ് കൊറോണ ഭേദമായവരെ ഈ ഫംഗസ് ബാധിയ്ക്കാൻ കാരണമെന്ന് മഹാരാഷ്ട്ര സർക്കാരിന്റെ മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച് ഡയറക്ട്രേറ്റ് മേധാവി ഡോ. തത്യറാവ് ലഹാനെ പറഞ്ഞു. പ്രമേഹ രോഗികളെ ഫംഗസ് വളരെ വേഗം ബാധിയ്ക്കുന്നതിന്റെ കാരണം ഇതാണ്.
കോവിഡ് മഹാമാരിക്കിടെ ഗുജറാത്തിലും ഡല്‍ഹിയിലും അപൂര്‍വ ഫംഗസ് അണുബാധയായ മ്യുകോര്‍മികോസിസ് വര്‍ധിക്കുന്നു. നൂറിലധികം പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതോടെ ഗുജറാത്തില്‍ പ്രത്യേക വാര്‍ഡുകള്‍ ആരംഭിച്ചിട്ടുണ്ട്. വളരെ വേഗം വ്യാപിച്ച് കാഴ്ചയെ ബാധിക്കുന്നതിനാല്‍ ബ്ലാക്ക് ഫംഗസ് ബാധയെന്നു കൂടി അറിയപ്പെടുന്ന ഈ രോഗം വലിയ ആശങ്ക ഉയര്‍ത്തുന്നു.
പരിസ്ഥിതിയിൽ നിന്ന് ശ്വസിക്കുകയോ ചിലതരംസ്വെർഡ്ലോവ്സ് (സാധാരണ മഷ്റൂം / കൂണുകളാണ്),കഴിക്കുകയോ ചെയ്താൽ ആളുകൾക്ക് രോഗം വരാം, പക്ഷേ മുറിച്ചതോ തകർന്നതോ ആയ ചർമ്മത്തിലൂടെ ശരീരത്തിൽ പ്രവേശിക്കാനും കഴിയും.പ്രാദേശിക പാരിസ്ഥിതിക സാഹചര്യങ്ങൾ (താപനില, ഈർപ്പം എന്നിവ) കാരണം മ്യൂക്കോമിക്കോസിസിന് കാരണമായ പ്രത്യേക അണുക്കൾ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ കൂടുതലായി കാണപ്പെടുന്നുവെന്ന് പ്രൊഫസർ ഗ്രിഫിൻ പറഞ്ഞു.