"ആരുടെ കയ്യിൽ ആണു എന്റെ സന്തോഷത്തിന്റെ താക്കോൽ ??"
6 ലക്ഷം ഇന്ത്യൻ രൂപ ശമ്പളം കിട്ടിക്കൊണ്ടിരുന്ന ഒരു മലയാളി സ്ത്രീ UK യിൽ ആത്മഹത്യ ചെയ്തു .ഭർത്താവിന്റെ പീഡനമല്ല കരുതൽ ഇല്ലായ്മ ആണു കാരണം ആയി പറഞ്ഞത്. സത്യത്തിൽ ആരു ആരെയാണ് കരുതേണ്ടത് . ആദ്യം സ്വന്തമായി കരുതാൻ പഠിക്കണം .ഞാനും അത്യാവശ്യം നല്ല ശമ്പളം ഉള്ള ഒരു വ്യക്തി ആണു . fulltime അതായത് 39 മണിക്കൂർ ജോലി ചെയ്താൽ കിട്ടാവുന്ന മാക്സിമം ശമ്പളം ടാക്‌സ് കഴിഞ്ഞു എത്രയാവും എന്നു നന്നായി അറിയാം. എത്ര മണിക്കൂർ ഓവർടൈം ചെയ്താൽ ഒരുമാസം 6 ലക്ഷം ശമ്പളം കിട്ടും എന്നു ഏകദേശ ധാരണ ഉണ്ട് . ഏകദേശം ഇരട്ടി ജോലി ചെയ്തിട്ടുണ്ടാവും ഇത്രയും ശമ്പളം ഉണ്ടാക്കാൻ .
"ആർക്കുവേണ്ടി ??എന്തിനു വേണ്ടി ?? തണുപ്പിനെ വകവെക്കാതെ ഓടി ഓടി അവസാനം അസുഖങ്ങൾ മാത്രം സമ്പാദിച്ചു കൂട്ടുമ്പോ ആരും കൂടെ ഉണ്ടാകില്ല ആ വേദനകൾ അനുഭവിക്കാൻ .അവസാന കാലത്തു wheelchair ഇൽ പോകാൻ ഇത്രയും സമ്പാദിക്കേണ്ട കാര്യം ഉണ്ടോ ??"
നാട്ടിലൊക്കെ വീട്ടിൽ നിർത്താൻ നല്ല ശമ്പളം ഒക്കെ കൊടുത്തു ജോലിക്കൊരാളെ വെക്കാം .യൂറോപ്പിൽ അതു ഒരിക്കലും നടക്കില്ല .എത്ര വലിയ ജോലി ചെയ്താലും വീട്ടുജോലി സ്വന്തം ആയി ചെയ്യണം .ക്ലീനിങ് ചെയ്യാൻ ഏതെങ്കിലും കമ്പനി ക്കാരെ വിളിച്ചു ആഴ്ചയിൽ ഒരിക്കൽ ചെയ്യിപ്പിച്ചാലും ബാക്കി എല്ലാ ഉത്തരവാദിത്വവും ഒറ്റയ്ക്ക് ചെയ്തേ പറ്റൂ .കുഞ്ഞുങ്ങളെ നോക്കലും ബാക്കി കര്യങ്ങളും ഇതിനു പുറമെ ഉള്ള കാര്യങ്ങൾ ആണു .
Full Time ഉത്തരവാദിത്തവും ഒരുമിച്ച് എങ്ങനെ മാനേജ് ചെയ്യാൻ പറ്റും ?
സ്വന്തമായി ഒന്നു ശ്വാസം വിടാൻ പോലും സമയമില്ലാതെ മക്കൾക്ക് വേണ്ടി സമ്പാദിച്ചിട്ട് ഒന്നും നേടാൻ ഇല്ല എന്നു മനസിലാക്കാൻ ഇതുവരെ കഴിയാത്ത ആളുകൾ ഉണ്ടല്ലോ എന്നോർത് സങ്കടം മാത്രമേ ഉള്ളു .സമ്പാദ്യം മുഴുവൻ കുഞ്ഞുങ്ങൾക്ക് കൊടുത്താൽ പിന്നെ അവർക്കു എന്താണ് അവരുടെ ജീവിതത്തിൽ ചെയ്യാൻ ഉള്ളത് ? അവരും നമ്മളെ പോലെ കഷ്ടപ്പെട്ട് തന്നെ ജീവിക്കണം .എന്നാലേ ജീവിതത്തിന്റെ വില മനസ്സായി ജീവിക്കു .
സത്യമല്ലേ ??
മറ്റൊന്ന്, നമ്മളെ കരുത്താതെ ജീവിക്കുന്നവരുടെ മുന്നിൽ എങ്ങനെ സ്വന്തം കാലിൽ ജീവിച്ചു കാണിക്കുക എന്നതായിരിക്കണം നമ്മുടെ ലക്‌ഷ്യം .നമ്മൾ ശക്തരായാൽ നമ്മുടെ പിന്നാലെ അവർ പതിയെ പത്തി മടക്കി എത്തും എന്നതാണ് സത്യം .
പരസ്‌പരം ബഹുമാനം ആണു ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം .ആ ബഹുമാനം ആണിനും പെണ്ണിനും ഒരുപോലെ ഉണ്ടാവണം .അതിൽ നിന്ന് സ്നേഹം കരുതൽ ഒക്കെ തനിയെ ഉണ്ടാവും .പരസ്‌പരം ബഹുമാനം നഷ്ടപ്പെട്ടവർ മുന്നോട്ട് പോവില്ല എന്നു തോന്നിയാൽ കൈകൊടുത്തു പിരിയാം .അല്ലെങ്കിൽ രണ്ടു സ്വതന്ത്ര വ്യക്തികൾ ആയി മക്കൾക്കു വേണ്ടി ഒരു അഡ്ജസ്റ്റ് മെന്റിൽ ജീവിക്കാം .രണ്ടു പേരും തുല്യമായി വീട്ടു ചിലവുകൾ നടത്തി ജീവിക്കാൻ നോക്കാം .ജോയിന്റ് അക്കൗണ്ട് എനിക്കു തീരെ താൽപ്പര്യം ഇല്ലാത്ത ഒന്നാണ് .അതു ഒരാളുടെ സ്വാതത്ര്യത്തിൽ കൈകടത്താൻ ഉള്ള ഉപാധിയാക്കരുത് .
മറ്റൊന്ന് ഡിപ്രെഷൻ ആണു .സൂര്യപ്രകാശം ഇല്ലാത്ത winter മാസങ്ങളിൽ ഡിപ്രെഷൻ കൂടുതൽ ഉണ്ടാകുന്നുണ്ട് .ദിവസത്തിൽ ഒരിക്കൽ എങ്കിലും സ്വന്തം ഇഷ്ടപ്രകാരം എന്തെങ്കിലും ചെയ്യാൻ നോക്കുക .നടക്കാൻ ഇഷ്ടമുള്ളവർ അതു ചെയ്യാം .പാടാം ,ഡാൻസ് കളിക്കാം ,ഷോപ്പിംഗിനു പോകാം ,ഡ്രൈവിന് പോകാം ,ചാരിറ്റി ചെയ്യാം .അവനവനു ഇഷ്ടം എന്താണോ അതു ചെയ്യാം .സ്വന്തമായി സ്നേഹിച്ചു തുടങ്ങിയാല് തന്നെ നമ്മളെ മറ്റുള്ളവർ സ്നേഹിച്ചു തുടങ്ങു .സ്വയം സ്നേഹിക്കുന്നവരുടെ മുഖത്തു ഒരു പ്രത്യേക ഐശ്വര്യം ഉണ്ടാകും .അവർ അവരുടെ ശരീരം നശിപ്പിക്കില്ല .
"എന്തും തുറന്നു പറയാവുന്ന ഒരാൾ നമ്മുടെ കൂടെ ഉണ്ടാവണം .അതു ആരുമാകാം .ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ് ആകാം .ഒരു സുഹൃത്ത് ആവാം അപ്പനോ അമ്മയോ ഭർത്താവോ ആരും ആകാം .അതു മാനസിക ആരോഗ്യത്തിനു അവശ്യമാണ്,"
എറ്റവും അവസാനമായി ഒന്നു ഓർമിപ്പിക്കട്ടെ നമ്മുടെ സന്തോഷത്തിന്റെ താക്കോൽ നമ്മൾ തന്നെ സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ദിക്കുക .
സ്നേഹത്തോടെ
Gincy George,
Ireland
29/May/2021
(PROS & ADMINS REPRESENTING COUNTY, UCMI(യുക് മി ) C-L-K -REGION)
കൂടുതൽ വായിക്കുക