അനധികൃത പാര്‍ക്കിംഗുകാര്‍ക്ക്,ഡബ്ലിൻ നഗരത്തില്‍ സ്പോട്ട് പിഴ ചുമത്തുന്ന പൈലറ്റ് പദ്ധതി, കൗണ്‍സിലിനെ പ്രതിനിധീകരിച്ച് ഡബ്ലിന്‍ സ്ട്രീറ്റ് പാര്‍ക്കിംഗ് സര്‍വീസസ് / Dublin Street Parking Services (DSPS) ആയിരിക്കും നടപ്പിലാക്കുക.
പൈലറ്റ് പദ്ധതി ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. പദ്ധതി 12 മാസത്തേക്ക് നീണ്ടുനില്‍ക്കും.ആളുകള്‍ക്കും വാഹനങ്ങള്‍ക്കും നഗരത്തില്‍ മികച്ച യാത്ര ഉറപ്പാക്കുന്നതിലായിരിക്കും ഡബ്ലിന്‍ സ്ട്രീറ്റ് പാര്‍ക്കിംഗ് സര്‍വീസസ് (ഡിഎസ്പിഎസ്) ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു.
അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് അവിടെവെച്ച് തന്നെ പിഴ ചുമത്തും. നിയമവിരുദ്ധമായി പാര്‍ക്കിംഗിനെതിരെ സ്വീകരിക്കുന്ന ക്ലാമ്പിംഗ്, റീ ലൊക്കേഷന്‍, പൗണ്ടിലേക്ക് നീക്കല്‍ എന്നീ ഓപ്ഷനുകള്‍ക്കൊപ്പമായിരിക്കും പുതിയ നിയമമെന്നും ഡിസിസി അറിയിച്ചു.
മിക്ക കേസുകളിലും നിലവിലെ ഓപ്ഷനുകള്‍ ഫലപ്രദമാണെങ്കിലും ബസ്, സൈക്കിള്‍ പാതകളിലെയും ഫുട് പാത്തിലെയും അനധികൃത പാര്‍ക്കിംഗ് കൈകാര്യം ചെയ്യുന്നതിന് പൂര്‍ണ്ണമായും പര്യാപ്തമല്ല.അതിനാലാണ് പുതിയ നിയമം കൊണ്ടുവന്നത്.
നിലവിലെ സംവിധാനം വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ പദ്ധതി ആവശ്യമാണെന്ന് പാര്‍ക്കിംഗ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ ഡെര്‍മോട്ട് സ്റ്റീവന്‍സണ്‍ പറഞ്ഞു.ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എസ്പിസി ചെയര്‍ ക്രിസ്റ്റി ബര്‍ക്ക് ഈ നടപടിയെ സ്വാഗതം ചെയ്തു.
Dublin City Council to trial on the spot fines for parking illegally in bus and cycle lanes (via @thejournal_ie) https://t.co/XoDfxQR07O
— UCMI (@UCMI5) May 20, 2021