ലോകത്തിലെ ഏറ്റവും വില കൂടിയ പർപ്പിൾ-പിങ്ക് വജ്രം എന്ന ഖ്യാതി ഇനി ദി സ്പിരിറ്റ് ഓഫ് ദി റോസിനല്ല. അത് ദി സകുര സ്വന്തമാക്കി. 213 കോടി രൂപയ്ക്കാണ് ദി സകുര എന്നറിയപ്പെടുന്ന പർപ്പിൾ-പിങ്ക് വജ്രം ലേലത്തിൽ വിറ്റത്.
ഡൽഹി: അത്യപൂർവമായ പർപ്പിൾ-പിങ്ക് വജ്രം ലേലത്തിൽ വിറ്റു. 'ദി സകുര' എന്നറിയപ്പെടുന്ന വജ്രം 29.3 മില്യൺ (213 കോടി രൂപ) ഡോളറിനാണ് വിറ്റത്. ഇതോടെ ലോകത്തിലെ ഏറ്റവും വില കൂടിയ വജ്രമായി സകുര മാറി. ലേല കമ്പനിയായ ക്രിസ്റ്റീസ് ആണ് ലേലം സംഘടിപ്പിച്ചത്. ഹോങ്കോങ്ങിൽ വച്ചായിരുന്നു ലേലം. ജാപ്പനീസ് പദമായ സകുരയുടെ അർത്ഥം ചെറി പുഷ്പം എന്നാണ്.