വാഷിങ്ടണ്‍: റഷ്യയ്ക്കെതിരായ ഉപരോധം കൂടുതല്‍ കടുപ്പിക്കാന്‍ അമേരിക്ക തയാറെടുക്കുന്നു. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണല്‍ഡ് ട്രംപിനെ ജയിപ്പിക്കാന്‍ റഷ്യ ശ്രമം നടത്തിയെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പുതിയ നടപടി.
യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പുതുതായി പ്രഖ്യാപിക്കുന്ന ഉപരോധം സാമ്പത്തികമായി മാത്രമല്ല, നയതന്ത്രപരമായും റഷ്യയെ കുരുക്കിലാക്കുമെന്നാണ് വിലയിരുത്തല്‍. 30 പുതിയ കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുന്നതും യു.എസിലുള്ള 10 മുതിര്‍ന്ന റഷ്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കുന്നതും ഇതിന്‍റെ ഭാഗമായി നടപ്പാക്കും. രഹസ്യാന്വേഷണ, നയതന്ത്ര ഉദ്യോഗസ്ഥരെയാകും പുറത്താക്കുക. റഷ്യന്‍ നാണയമായ റൂബിളിന് ആധിപത്യമുള്ള ബോണ്ടുകള്‍ വാങ്ങാന്‍ യു.എസ് വ്യവസായ സ്ഥാപനങ്ങള്‍ക്ക് വിലക്കും ഇതിന്‍റെ ഭാഗമായി വരും.
യുക്രെയ്നില്‍ 40,000 ഓളം സൈനികരെ അണിനിരത്തി നടപടികള്‍ കടുപ്പിക്കുന്ന റഷ്യക്ക് മുന്നറിയിപ്പ് കൂടിയാകും പുതിയ നീക്കം. യുക്രെയ്നില്‍ മാത്രമല്ല, ക്രിമിയയിലും അരലക്ഷത്തോളം സൈനികരെ റഷ്യ വിന്യസിച്ചിട്ടുണ്ട്. യുരെകയ്ന്‍റെ ഭാഗമായിരുന്ന ക്രിമിയയെ 2014ലാണ് റഷ്യയുടെ ഭാഗമാക്കിയത്.
യു.എസ് സര്‍ക്കാര്‍ ശ്രംഖലകളെ ലക്ഷ്യമിട്ട് 2020ല്‍ നടന്ന വന്‍ ഹാക്കിങ്ങും യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമാണ് വീണ്ടും ഉപരോധം പ്രഖ്യാപിക്കുന്നതിലെത്തിച്ചത്.
സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് എന്ന പേരില്‍ വൈറസ് ഉപയോഗിച്ച് വിവിധ സര്‍ക്കാര്‍ ശ്രംഖലകളില്‍ കടന്നുകയറി രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് കേസ്. വൈറ്റ്ഹൗസ്, സ്റ്റേറ്റ് വിഭാഗം, ട്രഷറി വിഭാഗം തുടങ്ങി പ്രധാന സര്‍ക്കാര്‍ വകുപ്പുകളുടെ രഹസ്യ മെയ്ല്‍ സന്ദേശങ്ങള്‍ വരെ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായാണ് സംശയം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തുടങ്ങി വര്‍ഷാവസാനം വരെ ഹാക്കിങ് നീണ്ടുനിന്നതായാണ് സംശയം.

വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് ,നിങ്ങളുടെ ചിന്തകൾ ഷെയർ ചെയ്യാൻ, അറിയാൻ അയർലണ്ട് മലയാളി , ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി ) . www.ucmiireland.com വാട് സ് ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. - 28 ഗ്രൂപ്പ്കളിൽ ഒന്നിൽ ചേരാം
കൂടുതൽ വിവരങ്ങൾക്ക് കാണുക :
നിങ്ങൾക്കും നിങ്ങളുടെ സൃഷ്ടികൾ അയച്ചു തരാം അത് മാറ്റങ്ങൾ വരുത്താതെ യുക് മി അയർലണ്ട് കമ്മ്യൂണിറ്റിയുടെ വെബ്സൈറ്റിൽ റൈറ്റെർസ് ചോയ്‌സ് എന്ന പംക്തിയിൽ ഉൾപ്പെടുത്തുന്നതാണ്.