ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം. ഗംഗാറാം ആശുപത്രിയിലാണ് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിരിക്കുന്നത്. 24 മണിക്കൂറിനിടെ മരിച്ചത് 25 രോഗികളാണ്. 60തോളം രോഗികളുടെ നില ഗുരുതരമെന്നും വിവരം. ആശുപത്രിയില്‍ അവശേഷിക്കുന്നത് രണ്ട് മണിക്കൂര്‍ മാത്രം ഉപയോഗിക്കാനുള്ള ഓക്‌സിജന്‍ മാത്രമാണ്.
ജര്‍മനിയില്‍നിന്ന് മൊബൈല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ ഇറക്കുമതി ചെയ്യാനും രാജ്യത്ത് ഓക്‌സിജന്‍ നീക്കത്തിന് വ്യോമസേനയുടെ സി 17, ഐഎല്‍ 17 വിഭാഗത്തില്‍പ്പെട്ട വ്യോമസേനാ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഒഴിഞ്ഞ സിലിണ്ടറുകള്‍ വ്യോമസേനാ വിമാനങ്ങളില്‍ കൊണ്ടുപോകും. ഓക്‌സിജന്‍ നിറച്ച ശേഷം റോഡ് മാര്‍ഗം തിരികെ കൊണ്ടുവരും.
അതേസമയം രോഗലക്ഷണം ഉള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രം പരിശോധന നടത്തിയാല്‍ മതിയെന്ന് ഡല്‍ഹി എയിംസ് പറഞ്ഞു. കൊവിഡ് പോസിറ്റീവ് ആയ ജീവനക്കാര്‍ സ്വയം നിരീക്ഷണത്തില്‍ പോകണം. രോഗലക്ഷണമില്ലെങ്കില്‍ ആദ്യ പരിശോധനയ്ക്ക് ശേഷം പത്ത് ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കണം. എയിംസില്‍ വേണ്ടത്ര ആരോഗ്യ പ്രവര്‍ത്തകര്‍ ഇല്ലാത്തതിനാലാണ് ഈ നടപടി.
രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമത്തില്‍ ഇടപെട്ട് സുപ്രീം കോടതി. ജനങ്ങള്‍ ഓക്‌സിജനായി പരക്കം പായുകയാണെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് തമിഴ്‌നാട്ടിലെ വേദാന്ത പ്ലാന്റില്‍ തമിഴ്‌നാട് സര്‍ക്കാരിനായി ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ ആവശ്യപ്പെട്ടു കോവിഡ് പ്രതിസന്ധിയില്‍ സുപ്രീം കോടതി സ്വയമേധയാ കേസെടുത്തിരുന്നു. ഇത് പരിഗണിച്ചപ്പോഴാണ് രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് കോടതി വിലയിരുത്തിയത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം നൽകാൻ തമിഴ്‌നാട് സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
രാജ്യത്തെ ജനങ്ങള്‍ ഓക്‌സിജനായി പരക്കം പായുകയാണ്. അപ്പോഴാണ് ഓക്‌സിജന്‍ നിര്‍മ്മിക്കുന്ന ഒരു പ്ലാന്റ് അടച്ചിട്ടിരിക്കുന്നത്. ആര് ഓക്‌സിജന്‍ ഉത്പാദിപ്പിക്കും എന്നുള്ളതല്ല പ്രശ്‌നം. അത് ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് അനിവാര്യമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
കൂടാതെ രാജ്യത്തെ കൊവിഡ് പ്രതിസന്ധി മെഡിക്കല്‍ ഓക്‌സിജന്റെയും അവശ്യ മരുന്നുകളുടെയും ലഭ്യത, വാക്‌സിന്‍, ലോക്ക് ഡൗണ്‍ എന്നിവയില്‍ കോടതിയില്‍ നിന്ന് നിര്‍ണായക ഇടപെടലുണ്ടായേക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഇന്ന് വിരമിക്കാനിരിക്കേ വിഷയം പരിഗണിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
ആഴ്ചയില്‍ നാലു ലക്ഷം വരെ റംഡെസിവിര്‍ ഡോസ് നല്‍കാമെന്നാണ് റഷ്യ അറിയിച്ചിട്ടുള്ളത്. കപ്പല്‍ വഴി റഷ്യയില്‍ നിന്ന് ഓക്‌സിജന്‍ എത്തിക്കുന്നത് സംബന്ധിച്ചും ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്. പ്രതിദിനം മൂന്നുലക്ഷത്തിലധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യയിലെ പല ആശുപത്രികളിലും ഓക്‌സിജനും മരുന്നും ലഭ്യമല്ലാത്ത ഗുരുതര സാഹചര്യം നിലനില്‍ക്കുമ്പോഴാണ് സഹായവാഗ്ദാനം.
ഇന്ത്യയിലെ കോവിഡ് സാഹചര്യം നിയന്ത്രണവിധേയമാക്കുന്നതിന് അവശ്യസഹായങ്ങള്‍ ലഭ്യമാക്കാന്‍ തയ്യാറാണെന്ന് ചൈനയും വ്യാഴാഴ്ച അറിയിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന് ആലോചിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍, സിംഗപുര്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇന്ത്യ ഓക്‌സിജന്‍ ഇറക്കുമതിക്ക് ശ്രമിക്കുന്നത്. എന്നാല്‍ ചൈനയില്‍നിന്ന് ഇവ സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടില്ല.
#WATCH Indian Air Force (IAF) roped in to transport oxygen tanks#COVID19 pic.twitter.com/7TqLdwYOlh
— ANI (@ANI) April 23, 2021
അതിരൂക്ഷമായ കോവിഡ് രോഗവ്യാപനം നേരിടുന്ന ഡല്‍ഹിയില്‍ ചികിത്സയ്ക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെ നിരവധി രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 രോഗികള്‍ മരിച്ചതായും 60ഓളം രോഗികള്‍ ഗുരുതര നിലയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ആശുപത്രിയില്‍ ഓക്‌സിജന്‍ എത്തിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
Delhi: Oxygen tanker arrives at Sir Ganga Ram Hospital in the national capital after the hospital sends SOS pic.twitter.com/MLDiFm6vmq
— ANI (@ANI) April 23, 2021