മനോജ് കൃഷ്ണ (48) ഒമാനിലെ സലാലയിലും ഷാജഹാന്‍ അവഞ്ഞിപ്പുറത്ത് (42) ഖത്തറിലും നിര്യാതനായി
ഖത്തറില്‍ കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു .
മലപ്പുറം മഞ്ചേരി ചെങ്ങര സ്വദേശി ഷാജഹാന്‍ അവഞ്ഞിപ്പുറത്ത് (42) ആണ് മരിച്ചത്. കഴിഞ്ഞ അഞ്ച് ആഴ്‍ചയിലേറെയായി ക്യൂബന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇടയ്‍ക്ക് ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നേരീയ ആശ്വാസം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇന്ന് പെട്ടെന്നുണ്ടായ ഹൃദയാഘാതം കാരണം മരണം സംഭവിക്കുകയായിരുന്നു.വര്‍ഷമായി ഖത്തറില്‍ പ്രവാസിയായിരുന്ന ഷാജഹാന്‍ സ്വന്തമായി ഇലക്ട്രിക് വര്‍ക്കുകള്‍ ഏറ്റെടുത്ത് ചെയ്‍തുവരികയായിരുന്നു. ഭാര്യ - റഷീദ. മക്കള്‍ - നഹാന്‍, ഹിഫ