കൊച്ചി: ചെലവന്നൂര്‍ കായലോരത്തെ വീട്ടില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരം മാത്രമാണ് ബന്ധു ചികിത്സയില്‍ കഴിയുന്ന സ്വന്തം ഉടമസ്ഥതയിലുള്ള ലേക്ക്‌ഷോര്‍ ആശുപത്രിയിലേയ്ക്കുള്ളത്. വീട്ടുമുറ്റത്തുള്ള ഏറ്റവും മുന്തിയ വാഹനങ്ങളില്‍ യാത്ര ചെയ്താല്‍ വേണ്ടിവരുന്ന പരമാവധി സമയം 15 മിനിട്ട്.എന്നാല്‍ ഭാര്യയും ബന്ധുക്കളുമൊന്നിച്ചുള്ള യാത്രയ്ക്ക് ഹെലിക്കോപ്റ്റര്‍ തെരഞ്ഞെടുക്കുകയായിരിന്നു കേരളത്തിലെ ഏറ്റവും വലിയ സമ്പന്നന്‍.
നാലു ദിവസം മുമ്പാണ് ലോകത്തെ ശതകോടീശ്വരന്‍മാരുടെ പട്ടിക ഫോബ്‌സ് മാസിക പുറത്തുവിട്ടത്. 10 മലയാളികള്‍ ഇടംപിടിച്ച പട്ടികയില്‍ 35600 കോടി രൂപയുടെ ആസ്തിയുമായി ലുലു ഗ്രൂപ്പ് ഉടമയായ എം.എ യൂസഫലിയാണ് പട്ടികയില്‍ ഒന്നാമന്‍. ആഗോള തലത്തില്‍ 589 ാം സ്ഥാനം.രാജ്യത്തെ അതിസമ്പന്നരില്‍ 26 ാമന്‍.