കൊവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ നിലവിൽ ഇന്ത്യ രണ്ടാമതാണ്. യുഎസിലെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്രസീലാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നിൽ.
രാജ്യത്ത് കുത്തനെ ഉയർന്ന് കൊവിഡ് കണക്കുകൾ. 24 മണിക്കൂറിനുള്ളിൽ 1,68,912 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനുള്ളിൽ 904 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകൾ 1.35 കോടിയും, മരണസംഖ്യ 1,70,179 ഉം ആയി ഉയർന്നു.
മഹാരാഷ്ട്രയിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 63,294 പോസിറ്റീവ് കേസുകളും 349 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയ്ക്ക് പിന്നാലെ കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ്.
ഡൽഹിയിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. 24 മണിക്കൂറിനിടെ 10,774 കൊവിഡ് കേസുകളും 48 മരണവും റിപ്പോർട്ട് ചെയ്തു. ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അവലോകന യോഗം വിളിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിക്ക് യോഗം ചേരും.
കേരളത്തിൽ ഇന്ന് 5692 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ടെസ്‌റ്റ് പോസിറ്റിവിറ്റി 12.53 ശതമാനമായി, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4794 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 188 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5088 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
READ ALSO