വിവാഹം ഉൾപ്പെടെ ചടങ്ങുകൾക്ക് കോവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം.
ക്യുആർ (ക്വിക് റെസ്പോൺസ്) കോഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് ചടങ്ങ് നടക്കുന്ന സ്ഥലത്ത് എല്ലാവർക്കും കാണത്തക്ക വിധം പ്രദർശിപ്പിക്കണം
രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ?
ക്യുആർ കോഡ് തയാറാക്കുന്നതിനായി താഴെപ്പറയുന്ന കാര്യങ്ങൾ യഥാക്രമം ചെയ്യുക.

മൊബൈൽ ഫോൺ നമ്പർ നൽകുക. സ്ക്രീനിൽ കാണുന്ന ക്യാപ്ച കോഡ് നൽകുക.

ഫോണിൽ എസ്എംഎസ് ആയി എത്തുന്ന വൺ ടൈം പാസ്
വേഡും (ഒടിപി) നൽകി
verify ചെയ്യുക.

ഏതു തരം ചടങ്ങ്, വിലാസം, ജില്ല, തദ്ദേശസ്ഥാപനം, വാർഡ്, തീയതി, സമയം എന്നിവ ടൈപ്പ് ചെയ്യുക. ഒരു യൂസർ നെയിമും പാസ്
വേഡും നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കുക.

വീണ്ടും ജാഗ്രതാ പോർട്ടൽ തുറന്ന്
Login ക്ലിക് ചെയ്ത് ഈ യൂസർ നെയിമും പാസ്
വേഡും നൽകുക. തുടർന്ന് Download
QR Code എന്ന മെനു തുറന്നാൽ ക്യുആർ കോഡ് പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാം.

ക്യുആർ കോഡ് പ്രിന്റ് ചെയ്ത് ചടങ്ങ് നടക്കുന്ന സ്ഥലത്ത് പ്രദർശിപ്പിക്കണം.

ചടങ്ങിൽ പങ്കെടുക്കുന്നവർ അവരവരുടെ ഫോണിലെ ക്യുആർ കോഡ് സ്കാനർ (ഗൂഗിൾ പ്ലേ സ്റ്റോറിൽ ഒട്ടേറെ ക്യുആർ കോഡ് സ്കാനർ ആപ്പുകൾ ലഭ്യമാണ്) തുറന്ന് ഈ കോഡ് സ്കാൻ ചെയ്യണം. തുടർന്നു വരുന്ന വിൻഡോയിൽ പങ്കെടുക്കുന്ന വ്യക്തിയുടെ വിവരങ്ങൾ നൽകണം