തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. നടന്മാരായ വിജയും സൂര്യയും വോട്ട് രേഖപ്പെടുത്തി.
നടൻ വിജയ് വോട്ട് നീലാങ്കരിയിലെ വേൽസ് യൂണിവേഴ്‌സിറ്റി ബുത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. സൈക്കിളിലാണ് വിജയ് വോട്ട് രേഖപ്പെടുത്താനായി എത്തിയത്.
നേരത്തെ മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു. എൽദാംസ് റോഡിലെ കോർപ്പറേഷൻ സ്‌കൂളിലാണ് കമൽ ഹാസൻ വോട്ട് രേഖപ്പെടുത്തിയത്. രജനികാന്തും, അജിത്തും, ശാലിനിയും വോട്ട് ചെയ്യാനെത്തി. തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിലെ സ്റ്റെല്ലാ മേരീസ് കോളജിലാണ് രജനികാന്തിന്റെ വോട്ട്. തിരുവാൺമിയൂർ സ്‌കൂളിലാണ് അജിത്തും ശാലിനിയും വോട്ട് രേഖപ്പെടുത്തിയത്.