ഇന്ത്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തുന്ന നാലാമത്തെ ഗൾഫ് രാജ്യമാണ് യുഎഇ. സൗദി, കുവൈത്ത്, ഒമാൻ എന്നിവയാണ് മറ്റു രാജ്യങ്ങൾ. എമിറേറ്റ്സ്, ഫ്ലൈ ദുബായ് എന്നീ വിമാനക്കമ്പനികൾ വിലക്കേർപ്പെടുത്തിയ വാർത്ത സ്ഥിരീകരിച്ചു.
അതേസമയം, ഗൾഫ് രാജ്യങ്ങളിലേക്ക് നേപ്പാൾ വഴി പോകാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാഠ്മണ്ഡു വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ അധികൃതര്‍ ഇതിനു സൗകര്യമൊരുക്കും. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ഉള്ളവര്‍ക്ക് എന്‍ഒസി വേണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് ശനിയാഴ്ച (24) മുതൽ പ്രവേശന വിലക്കേർപ്പെടുത്തി യുഎഇ. പത്തു ദിവസത്തേക്കാണ് നിരോധനം. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കുമെന്നാണ് വിവരം.
കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ തങ്ങുകയോ ഇതുവഴി ട്രാൻസിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലേക്ക് വരാൻ അനുവദിക്കില്ല. ഇതു സംബന്ധിച്ച നിർദ്ദേശം വിമാനക്കമ്പനികൾക്ക് നൽകി.
[15:48, 22/04/2021] UCMI യുക്മി ADMIN: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ കുറേ മാസങ്ങളായി ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാന സർവ്വീസുകൾ നിർത്തിവെച്ചിരിക്കുന്ന ഗൾഫ് രാജ്യങ്ങളിലേക്ക് പോകാൻ നേപ്പാൾ വഴിയുള്ള വിമാന സർവ്വീസുകളെയാണ് പ്രവാസികൾ ആശ്രയിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ പാസ്പോർട്ടുമായി നേപ്പാളിലൂടെ മറ്റു രാജ്യങ്ങളിൽ പോകാൻ എത്തുന്നവർക്ക് എൻ. ഒ. സി വേണമെന്ന നിബന്ധന പലരെയും ദുരിതത്തിലാക്കിയിരുന്നു. ഇക്കാര്യം പലരും നേരിട്ടും അല്ലാതെയും അറിയിച്ചിരുന്നു. ഇപ്പോൾ ഇതു പിൻവലിക്കുന്ന നിർണ്ണായക തീരുമാനം വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചതായി അറിയിക്കുന്നു.
ഇന്ത്യൻ പാസ്പോർട്ടും,ഇമിഗ്രേഷൻ ക്ലിയറൻസുമായി വിമാന മാർഗ്ഗം എത്തുന്ന ഇന്ത്യക്കാർക്ക് ആണ് എൻ.ഒ.സി ഒഴിവാക്കിയത്. 2021 ഏപ്രിൽ 22 മുതൽ ജൂൺ 19 വരെയാണ് എൻ.ഒ.സി ഒഴിവാക്കിയിരിക്കുന്നത്. കാഠ്മണ്ഡു ത്രിഭുവൻ വിമാനതാവളത്തിലെ ഇമിഗ്രേഷൻ അധികൃതർ ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സൗകര്യം ഒരുക്കും.അതേ സമയം പാസ്പോർട്ടില്ലാതെ മറ്റ് തിരിച്ചറിയൽ രേഖകളുമായി കരമാർഗ്ഗമോ , വിമാനത്തിലോ ഇതര രാജ്യങ്ങളിലേക്ക് പോകാൻ നേപ്പാളിലെത്തുന്നവർക്ക് നേപ്പാളിലെ ഇന്ത്യൻ എംബസി അനുവദിക്കുന്ന എൻ.ഒ.സി തുടർന്നും ആവശ്യമാണ്. ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ആയിര കണക്കിന് പ്രവാസികൾക്ക് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പുതിയ തീരുമാനം ഏറെ സഹായകരമാകും.