പനയറ രോഹിണി മംഗലത്തിൽ ജയപ്രസാദിൻെറയും സന്ധ്യയുടെയും മകൻ അമൽ പ്രസാദ് (25) . ഉപരിപഠനത്തിനായി ഒരുമാസം മുമ്പാണ് ലണ്ടനിൽ എത്തിയത്. സംസ്കാരം ശനിയാഴ്ച രാവിലെ ഏഴിന് പനയറയിലെ വീട്ടുവളപ്പിൽ നടന്നു . സഹോദരൻ: അതുൽ പ്രസാദ്.
READ ALSO: മരണങ്ങൾ വിട്ടൊഴിയാതെ യുകെ മലയാളികൾ | ഈ ആഴ്ചകളിൽ പൊലിഞ്ഞത് 3 ജീവനുകൾ |
കഴിഞ്ഞ ദിവസം (ദുഃഖവെള്ളിയാഴ്ച), മോട്ടോർ വേയിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞത് വലിയ പ്രതീക്ഷയോടു യുകെയിലെത്തിയ,അമൽ പ്രസാദ് (24 ) ആണ്. മരണമടഞ്ഞ അമൽ രണ്ട് ആഴ്ചകൾക്ക് മുമ്പാണ് യുകെയിലെത്തിയത്. ജോലിക്ക് കയറുവാനായി ഡിബിഎസ് സർട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാൻ ലണ്ടനിലേക്ക് പോയി മടങ്ങി വരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേർക്ക് രാവിലെ ജോലിക്ക് പോകേണ്ടിയിരുന്നതിനാൽ വെളുപ്പിനെ തന്നെ തിരികെ പോരുകയായിരുന്നു. ഉറക്കക്ഷീണമാകാം അപകടകാരണമെന്നാണ് ലഭിക്കുന്ന വിവരം. നോർവിച്ചിലെ യുകെ മലയാളികളുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള നടപടികൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
നിഷാൻ, ആകാശ് എന്നിവരാണ് അമലിൻെറ കൂടെ യാത്ര ചെയ്തിരുന്ന മറ്റ് രണ്ട് പേർ. ഇതിൽ ആകാശ് ഇപ്സ്വിച്ച് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ബയോ മെട്രിക് കാർഡ്, ഡിബിഎസ് സർട്ടിഫിക്കറ്റ് എന്നിവ വാങ്ങുവാനായി ലണ്ടനിൽ പോയി മടങ്ങി വരുന്നതിനിടയിലാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചത്.
https://www.ucmiireland.com/p/ucmi-group-join-page_15.html