മരണങ്ങൾ വിട്ടൊഴിയാതെ യുകെ മലയാളികൾ | ഈ ആഴ്ചകളിൽ പൊലിഞ്ഞത് 3 ജീവനുകൾ |

ജിമ്മി ജോസഫ് (54)
യുകെയിൽ കോവിഡിനെപ്പോലും തോൽപ്പിച്ച സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികളെ തേടിയെത്തിയത് ഇന്ന് വെളുപ്പിന് സ്റ്റോക്ക് ഓൺ ട്രെന്റിലെ ആദ്യകാല മലയാളിയായ പാലാ സ്വദേശി ജിമ്മി ജോസഫ് (54) മരണമടഞ്ഞ വാർത്തയാണ്. കരിങ്കുന്നം, പിഴക് സ്വദേശിയും മുണ്ടക്കൽ കുടുംബാംഗവുമാണ് പരേതൻ.
കാര്യമായ ആരോഗ്യ പ്രശനങ്ങൾ ഒന്നും ഇല്ലാതിരുന്ന ജിമ്മിച്ചേട്ടന്റെ അകാല മരണത്തിൽ യുകെ സ്റ്റോക്ക് മലയാളികൾ ഞെട്ടിയിരിക്കുകയാണ്. ഷുഗർ ലെവൽ താഴ്ന്നു പോയതാണ് മരണകാരണം. ഇന്നലെ ഡ്യൂട്ടിയിലായിരുന്ന ഭാര്യയായ ബീജീസ് തിരിച്ചെത്തിയത് 9:30pm ന് ആണ്. തിരിച്ചെത്തിയ ഭാര്യ ഭർത്താവിന് എന്തോ അസ്വസ്ഥത തോന്നുന്നു എന്ന് മനസിലാക്കി ചോദിച്ചപ്പോൾ എന്തോ ഒരു വല്ലായ്മ്മ തോന്നുന്നു എന്ന് പറഞ്ഞു. കാര്യം തിരിച്ചറിഞ്ഞ ബീജീസ് ആബുലൻസ് വിളിക്കുകയായിരുന്നു. റോയൽ സ്റ്റോക്ക് ആശുപത്രിയിൽ എത്തി ചികിത്സ ലഭിച്ചു എങ്കിലും രാത്രി പന്ത്രണ്ട് മണിയോടെ മരണപ്പെടുകയായിരുന്നു. സംസ്കാര ശ്രുഷകൾ പിന്നീട്.
എൽദോസ് കുഞ്ഞ്(42)
കഴിഞ്ഞ ദിവസം (ദുഃഖവെള്ളിയാഴ്ച), മോട്ടോർ വേയിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞത് വലിയ പ്രതീക്ഷയോടു യുകെയിലെത്തിയ,അമൽ പ്രസാദ് (24 ) ആണ്. മരണമടഞ്ഞ അമൽ രണ്ട് ആഴ്ചകൾക്ക് മുമ്പാണ് യുകെയിലെത്തിയത്. ജോലിക്ക് കയറുവാനായി ഡിബിഎസ് സർട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാൻ ലണ്ടനിലേക്ക് പോയി മടങ്ങി വരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേർക്ക് രാവിലെ ജോലിക്ക് പോകേണ്ടിയിരുന്നതിനാൽ വെളുപ്പിനെ തന്നെ തിരികെ പോരുകയായിരുന്നു. ഉറക്കക്ഷീണമാകാം അപകടകാരണമെന്നാണ് ലഭിക്കുന്ന വിവരം. നോർവിച്ചിലെ യുകെ മലയാളികളുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള നടപടികൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
നിഷാൻ, ആകാശ് എന്നിവരാണ് അമലിൻെറ കൂടെ യാത്ര ചെയ്തിരുന്ന മറ്റ് രണ്ട് പേർ. ഇതിൽ ആകാശ് ഇപ്സ്വിച്ച് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ബയോ മെട്രിക് കാർഡ്, ഡിബിഎസ് സർട്ടിഫിക്കറ്റ് എന്നിവ വാങ്ങുവാനായി ലണ്ടനിൽ പോയി മടങ്ങി വരുന്നതിനിടയിലാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചത്.
യുകെയിൽ നിന്ന് എഴുതിയ കുറിപ്പ് വായിക്കുക
കഴിഞ്ഞ ദിവസം (ദുഃഖവെള്ളിയാഴ്ച), വലിയ പ്രതീക്ഷയോടു യുകെയിലെത്തിയ, ഒരു മലയാളി ജീവിതം കൂടി ഒരു ആവശ്യവുമില്ലാതെ യുകെയിലെ മോട്ടോർവേയിൽ (M14) പൊലിഞ്ഞു പോയത് ഒട്ടു മിക്ക യുകെ മലയാളികളും അറിഞ്ഞിരിക്കുമല്ലോ. നാട്ടിൽ നിന്ന് പുതിയതായി വരുന്ന സ്റ്റുഡന്റസ് യുകെ റോഡ് നിയമത്തിലോ സിഗ്നനൽ ചെയിഞ്ചിങ്ങിലോ, റോഡ് മാർക്കിങ്ങിലോ യാതൊരു വിധ മുൻപരിചയവും ഇല്ലാതെ വണ്ടിയെടുത്തു റോഡിൽ ഇറങ്ങുന്നതിന്റെ പരിണിത ഫലമാണിതെല്ലാം. ഇതെല്ലാം വളരെ ദുഖകരം ആണ്. വണ്ടി ഓടിച്ചിരുന്നത് മറ്റൊരു സ്റ്റുഡന്റ് ആണെന്നാണ് അറിവ്. നാട്ടിൽ നിങ്ങൾ എത്ര വലിയ ഡ്രൈവർ ആണെങ്കിലും (ചിലർ ഞങ്ങളൊക്കെ ഇത് എത്ര കണ്ടതാണ് എന്നുള്ള ധാർഷ്ട്യവും അഹങ്കാരവും നിറഞ്ഞ മനോഭാവം കൊണ്ട് നടക്കുന്നവരാണ്.) ഇങ്ങോട്ടേക്കു കൂടു മാറുമ്പോൾ ഈ രാജ്യത്തു മാനിക്കപ്പെടുന്ന, നിയമവ്യവസ്ഥയിലുള്ള ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. കുറഞ്ഞത് രണ്ടു ആഴ്ചയെങ്കിലും പരിചയ സമ്പന്നരായ ഡ്രൈവേഴ്സിന്റെ കൂടെയോ ട്രെയിൻറുടെ കൂടെയോ ഓടിച്ചതിനു ശേഷം മാത്രം വണ്ടി നിരത്തിലിറക്കാൻ ശ്രമിക്കുന്നതായിരിക്കും ബുദ്ധി. യുകെയിലെ പല മോട്ടോവേസും സ്മാർട്ട് മോട്ടോർവേസ് ആണെന്നും കൂടി ഓര്മപ്പെടുത്തട്ടെ. ഇന്ത്യയിലെ /കേരളത്തിലെ ഒരുപാട് ഡ്രൈവിംഗ് പിഴവുകൾ തഴക്ക ദോഷം പോലെ നമ്മളിൽ കിടക്കുന്നതു കൊണ്ട് തെറ്റുകൾ സംഭവിക്കാം, പക്ഷെ തിരുത്തി മുന്നോട്ടുപോകുമ്പോളാണ്, ജീവിതം സുഖകരമാകുന്നത്. ചിലർക്ക് പിഴവുകൾ തിരുത്താനുള്ള സാവകാശം വിധി അനുവദിച്ചു കൊടുക്കാറുമില്ല . ഒരു കാര്യം ശ്രദ്ധിക്കുക. യാതൊരു മാർഗ്ഗവും ഇല്ലെങ്കിൽ പോലും അത് എന്തിനാണെങ്കിൽ പോലും പുതിയതായി നാട്ടിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികളുടെ ( യുകെ ഡ്രൈവിങ്ങിൽ വേണ്ടത്ര പരിചയം ഇല്ലാത്തവരുടെ )വണ്ടികളിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കിയാൽ നന്ന്. അതുപോലെ തന്നെ കൂണുപോലെ മുളച്ചു വരുന്ന നഴ്സിംഗ് ഏജൻസി പ്രസ്ഥാനങ്ങൾ സ്റ്റാഫിനെ കൊണ്ട് വരുവാൻ അപ്പോയ്ന്റ്മെന്റ് ചെയ്യുന്ന സ്റ്റുഡന്റ് ഡ്രൈവർമാർക്ക് വ്യക്തമായ യുകെ ഡ്രൈവിംഗ് എക്സ്പീരിയൻസ് ഉള്ളതാണോ എന്നും ചെക്ക് ചെയ്യുന്നതും വളരെ ആവശ്യകതയാണ്. Remember, when you are on road, you have a courtesy to look after yourself and safeguard the safety of others.
കടപ്പാട് : . ബേബി കുര്യൻ .യുകെ
അറിയിപ്പ് : യുക് മി അയർലണ്ട് കമ്മ്യൂണിറ്റിയുടെ പോളിസി ബാധകം #IRELANDMALAYALI #MALAYALEES #IRELANDJOBS #IRISHVANITHA #IRISHMALAYALI #DUBLINMALAYALICOMMUNITY #IRELANDMALAYALICOMMUNITY #malayalees #irishmalayali #Irish Vanitha