ഇന്ത്യയിൽ പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സീന്‍; രജിസ്ട്രേഷന്‍ ഇന്ന് മുതല്‍ ഓൺലൈൻ | മുതിർന്ന പൗരന്മാർക്കെങ്കിലും സ്പോട്ട് രജിസ്‌ട്രേഷൻ നൽകണമെന്ന് ആവശ്യം | കോവിഡ്-19 വാക്സിൻ രജിസ്റ്റർ ചെയ്യാൻ വീഡിയോ കണ്ട് മനസിലാക്കാം

കോവിഡ് വാക്സിൻ എടുക്കാനുള്ള ഓൺലൈൻ രജിസ്‌ട്രേഷനിലെ പ്രയാസം തുടരുന്നു. പോർട്ടലിലെ പ്രശ്നങ്ങൾ കൂടിവരുമ്പോൾ പ്രായമായവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. മുതിർന്ന പൗരന്മാർക്കെങ്കിലും സ്പോട്ട് രജിസ്‌ട്രേഷനിലൂടെ ഒരുദിവസം നിശ്ചിതഡോസ് മരുന്ന് നൽകണമെന്നാണ് ആവശ്യം.


‘‘രണ്ടാംഡോസ് വാക്സിൻ എടുക്കാൻവേണ്ടി രണ്ടുമൂന്ന് ദിവസമാണ് ശ്രമിച്ചത്. കേന്ദ്രത്തിലെത്തിയപ്പോൾ നാല് മണിക്കൂറാണ് ടോക്കണെടുത്ത് നിൽക്കേണ്ടിവന്നത്. ആദ്യഡോസെടുത്ത പ്രായമായവർക്കെങ്കിലും സ്പോട്ട് രജിസ്‌ട്രേഷൻ വേണം. അതിനായി നിശ്ചിത ടോക്കൺ മാറ്റിവെക്കണം’’, രണ്ട് ഡോസ് വാക്സിനും പൂർത്തിയാക്കിയ വെസ്റ്റ്ഹിൽ സ്വദേശി കമല പറഞ്ഞു. നിലവിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്കാണ് വാക്സിൻ നൽകുന്നതെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു

ഇന്ന് മുതൽ 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ രജിസ്‌ട്രേഷൻ തുടങ്ങുമ്പോൾ തിരക്ക് കൂടും. ലഭ്യത കുറവായതിനാൽ ഓരോ ആരോഗ്യകേന്ദ്രത്തിനും പരിമിതമായി മാത്രമാണ് വാക്സിൻ നൽകുന്നത്. അതുകൊണ്ടുതന്നെ രജിസ്റ്റർ ചെയ്യുമ്പോൾ ചില കേന്ദ്രങ്ങളിൽ വാക്സിൻ ലഭ്യമായിരിക്കില്ല. അതല്ലെങ്കിൽ അകലെയുള്ള ആശുപത്രികളൊക്കെയാണ് പട്ടികയിൽ ഉണ്ടാവുക. പലവട്ടം ശ്രമിച്ചാൽ മാത്രമേ ആരോഗ്യകേന്ദ്രം ലഭ്യമാവൂ. വാക്സിൻ രജിസ്‌ട്രേഷന് സന്നദ്ധസംഘടനകളെയും മറ്റ് കേന്ദ്രങ്ങളെയും ആശ്രയിക്കുന്നുണ്ടെങ്കിലും പ്രയാസമാണെന്നാണ് പലരും പറയുന്നത്.

വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം; സംസ്ഥാനത്ത് 2,20,000 ഡോസ് വാക്‌സിന്‍ എത്തി.സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായി. കൂടുതൽ വാക്സിൻ സംസ്ഥാനത്ത് എത്തിച്ചു. 2,20,000 ഡോസ് കോവിഷീൽഡ് വാക്സിനാണ് തിരുവനന്തപുരത്ത് എത്തിച്ചത്. മറ്റുജില്ലകളിലേക്കും വാക്സിൻ വിതരണം ചെയ്യും

അതിനിടെ സംസ്ഥാനത്തെ ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. കരുതൽ ശേഖരമായി 510 മെട്രിക് ടൺ ഓക്സിജൻ ഉണ്ടെന്ന് യോഗം വിലയിരുത്തി. കരുതൽ ശേഖരം ആയിരം മെട്രിക് ടണ്ണായി ഉയർത്തുന്നതിന്റെ സാധ്യതകൾ യോഗം ചർച്ചചെയ്തു.

ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവാണ് ഇന്ത്യയിൽ നടക്കുന്നത്. കേരളത്തിലും നിരവധി പേരാണ് വാക്‌സിൻ സ്വീകരിക്കാനായി മുന്നോട്ട് വരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വാക്‌സിൻ കേന്ദ്രങ്ങളിലെ കൂട്ടംചേരലുകളും തിരക്കും ഒഴിവാക്കാനുള്ള നടപടിയുടെ ഭാഗമായി വാക്‌സിൻ രജിസ്‌ട്രേഷൻ ഓൺലൈൻ വഴിയാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഈ സാഹചര്യത്തിൽ നാം അറിഞ്ഞിരിക്കണം എങ്ങനെയാണ് വാക്‌സിന് വേണ്ടി രജിസ്റ്റർ ചെയ്യേണ്ടത് എന്ന്…

രജസ്‌ട്രേഷൻ എന്ന് മുതൽ ?

45 വയസ് വരെ പ്രായമുള്ളവരുടെ വാക്‌സിനേഷനാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. 18 വയസിന് മുകളിലുള്ളവർക്കായുള്ള കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ ഇന്ന് ഏപ്രിൽ 28 മുതൽ ആരംഭിക്കും.

എവിടെ രജിസ്റ്റർ ചെയ്യണം ?

കൊവിഡ് വാക്‌സിന് വേണ്ടി രജിസ്റ്റർ ചെയ്യേണ്ടത് selfregistration.cowin.gov.in എന്ന വെബ്‌സൈറ്റിലാണ്.

രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ ?

selfregistration.cowin.gov.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വെബ്‌സൈറ്റിൽ പ്രവേശിക്കുക.

-തുടർന്ന് മൊബൈൽ നമ്പർ നൽകി ‘ഗെറ്റ് ഒടിപി’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക

-നിങ്ങൾ നൽകിയ മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി നമ്പർ രേഖപ്പെടുത്തി ‘വേരിഫൈ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം.

-തുടർന്ന് നിങ്ങളഉടെ ഏതെങ്കിലുമൊരു തിരിച്ചറിയൽ കാർഡിന്റെ വിവരം രേഖപ്പെടുത്തുക.

-ലിംഗം, ജനിച്ച വർഷം, എന്നിവ നൽകണം.

-‘ആഡ് മോർ ഓപ്ഷൻ’ നൽകി ഒരു മൊബൈൽ നമ്പറിൽ നിന്ന് നാല് പേർക്ക് രജിസ്റ്റർ ചെയ്യാം.

-വാക്‌സിനേഷൻ ഷെഡ്യൂൾ ചെയ്യാനായി പേരിന് നേരെയുള്ള ‘ഷെഡ്യൂൾ’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

-‘ഷെഡ്യൂൾ നൗ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.

-അതിൽ താമസ സ്ഥലത്തിന്റെ പിൻകോഡ് നൽകുകയോ, ജില്ല തെരഞ്ഞെടുക്കുകയോ ചെയ്യുമ്പോൾ വാക്‌സിനേഷൻ സെന്ററുകളുടെ വിവരം ലഭ്യമാകും.

-തുടർന്ന് തിയതിയും സമയവും നൽകി വാക്‌സിനേഷൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കാം.

വാക്‌സിനേഷൻ സെന്ററിൽ അപ്പോയിൻമെന്റ് സ്ലിപ്പിന്റെ പ്രിന്റ് ഔട്ട് കാണിക്കുകയോ, മൊബൈലിൽ വന്ന മെസേജ് ഹാജരാക്കുകയോ ചെയ്യണം.


അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

INDIA- INTERNATIONAL https://chat.whatsapp.com/BMfFJ8HeDcYCp5XvnMOJZv
– മുകളിൽ നൽകിയവിവരങ്ങൾ യഥാസമയം അപ്ഡേറ്റ് ചെയ്യുന്നതാണ്.
വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് ,നിങ്ങളുടെ ചിന്തകൾ ഷെയർ ചെയ്യാൻ, അറിയാൻ ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി ) . www.ucmiireland.com
കൂടുതൽ വിവരങ്ങൾക്ക് കാണുക :

https://www.ucmiireland.com/p/ucmi-group-join-page_15.html

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...