കോവിഡാനന്തര ചികിത്സയിലിരിക്കെ ഗർഭിണിയായ വനിതാ ഡോക്ടർ അന്തരിച്ചു. തലശ്ശേരി പാലിശ്ശേരി പോലീസ് ക്വാർട്ടേഴ്‌സിനു പിറകിലെ നബാംസ് വീട്ടിൽ ഡോ. സിസി മഹ ബഷീറാണ് (25) മരണപ്പെട്ടത്. ഗർഭസ്ഥശിശുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രണ്ടുദിവസം മുൻപ് നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായെങ്കിലും ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ചികിത്സയിൽ തുടരുകയായിരുന്നു.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തലശ്ശേരിയിലെ വനിതാ ഡോക്ടർ അന്തരിച്ചു... ഗർഭസ്ഥ ശിശുവിനേയും രക്ഷിക്കാനായില്ല... കണ്ണീരായി മഹ ബഷീർ
ബുധനാഴ്ച, ഏപ്രിൽ 28, 2021
മംഗളൂരു ഇന്ത്യാന ആശുപത്രിയിൽ ചികിത്സയിലായിരുന്നു മഹ ചൊവ്വാഴ്ച രാവിലെ ആറോടെയാണ് മരിച്ചത്. അഞ്ചുമാസം ഗർഭിണിയായിരുന്ന മഹയുടെ കുഞ്ഞിനെ രക്ഷിക്കാനും സാധിക്കാതെ പോയത് കണ്ണീരായി.