എന്റെ ദുഃഖ വെള്ളിയാഴ്ച
ചുമ്മാ കുറച്ചു നേരം ഇരുന്നപ്പോ കഴിഞ്ഞ ഒരു വർഷം കടന്നു പോയ ദിനങ്ങൾ ഓർക്കുക ആയിരുന്നു. ഞാൻ താമസിക്കുന്ന സ്ഥലം അയർലണ്ടിന്റെ രണ്ടാമത്തെ വലിയ പട്ടണം എന്നു വിളിക്കാവുന്ന കോർക് എന്ന സ്ഥലം ആണ്. കഴിഞ്ഞ കുറെ നാളുകൾ നമ്മൾ എല്ലാവരും കൊറോണ ഭീതിയിൽ ആയിരുന്നു. നിങ്ങൾ എല്ലാവരെയും പോലെ കോർക്കും വളരെ വിഷമത്തിൽ ആയിരുന്നു. ഞാൻ ഒരു ഹെൽത്ത് പ്രൊഫഷണൽ ആയതു കൊണ്ടു തന്നേ ഞാനും വളരെ അധികം സംഘർഷങ്ങ ളിൽ കൂടെ ഓരോ ദിവസവും തള്ളി നീക്കി എന്നു വേണം പറയാൻ.
കഴിഞ്ഞ മാർച്ചിൽ ഇറ്റലി പോലെ ഉള്ള സ്ഥലങ്ങളിൽ വളരെ അധികം കേസുകൾ കൂടിയപ്പോ ഞങ്ങളുടെ ഹോസ്പിറ്റലിലും കേസുകൾ കൂടി നിൽക്കുന്ന ഒരു സാഹചര്യം ആയിരുന്നു. എന്നേ ഏറ്റവും വിഷമിപ്പിച്ച ഒരു കാര്യം പറയാം.ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റൽ, കോർക്കിലെ ഏറ്റവും വലിയ ഹോസ്പിറ്റൽ ആണ്. അതുകൊണ്ട് തന്നെ ധാരാളം പാർക്കിംഗ് സ്ഥലം ഉണ്ട്, എന്നാലും അത് തികയാതെ വരാറുണ്ട് .പെട്ടെന്ന് ഒരു ദിവസം ഞാൻ കാർ പാർക്ക് ചെയ്യുന്ന സ്ഥലത്തു ഒരു വലിയ ലോറി പോലെ എന്തോ കൊണ്ടു പാർക്ക് ചെയ്യുന്നത് കണ്ടു,എനിക്ക് ഒന്നും മനസ്സിൽ ആയില്ല.പാർക്കിംഗ് സ്പേസ് കുറഞ്ഞാൽ എവിടെ പോയി പാർക്കു ചെയ്യും എന്നുള്ള വിഷമത്തിൽ വാർഡിൽ എത്തിയ ഞാൻ മറ്റുള്ളവരോടും ഇതിനെ പറ്റി പറഞ്ഞു. അങ്ങനെ ഞങ്ങളുടെ പോർട്ടർ ആണ് പിന്നീട് ഞങ്ങൾക്കു അത് എന്താണ് എന്നു പറഞ്ഞു തന്നത്.
അതൊരു മൊബൈൽ മോർച്ചറി യുടെ വലിയ ഒരു വേർഷൻ ആയിരുന്നു.100 കണക്കിന് ശവശരീരങ്ങൾ ഒരുമിച്ചു സൂക്ഷിക്കേണ്ട സാഹചര്യം വന്നാൽ അതിനു വേണ്ട ഒരുക്കങ്ങൾ ചെയ്തതായിരുന്നു അത്.കേട്ടപ്പോൾ ഒരു മരവിപ്പ് ആണ് അന്ന് ഉണ്ടായത്.
സത്യത്തിൽ പിന്നീട് ഉള്ള ദിവസങ്ങളിൽ പോകുന്ന വഴിയിൽ അങ്ങോട്ട് നോക്കാതെ പോയിരുന്നു എങ്കിൽ കൂടി പലപ്പോഴും അതിൽ കിടക്കേണ്ടി വരുമോ എന്നു ചിന്തിച്ചിട്ടുണ്ട്. നാളെ എന്താണ് എന്നറിയാതെ ഞാൻ ഉൾപ്പെടെ പല സ്റ്റാഫും ആ വഴി പേടിച്ചു കടന്നു പോയിട്ടുണ്ട്.ആദ്യമായും അവസാനം ആയും ഞങ്ങളുടെ ഹോസ്പിറ്റലിൽ മോർച്ചറിയിൽ ഞാൻ കയറിയത് ഞങ്ങളുടെ സിനി എന്ന കുഞ്ഞനിയത്തി ഞങ്ങളെ വിട്ടു പോയപ്പോ ആയിരുന്നു. ആ തണുപ്പ് പലപ്പോഴും എന്റെ കാലുകളെ പലതും ഓർമിപ്പിച്ചു.
എന്റെ വീടിനടുത്തുള്ള ഒരു നഴ്സിംഗ് ഹോമിൽ 80 ശതമാനം താമസക്കാരും ഒറ്റ ആഴ്ച കൊണ്ടു മരണപെട്ടപ്പോൾ ഞങ്ങളും ശ്വാസം വിടാൻ പാടുപെട്ടു. ക്വാറന്റൈനിൽ പോയ എന്റെ സുഹൃത്തു തിരിച്ചു ചെന്നപ്പോൾ അവളുടെ പ്രിയപ്പെട്ട ഒരു താമസക്കാരും ഇല്ലാത്ത ശൂന്യം ആയ നഴ്സിംഗ് ഹോം അവളെ സങ്കടത്തോടെ സ്വീകരിച്ചു എന്ന് കേട്ടപ്പോ തന്നേ എനിക്ക് നെഞ്ച് പിടഞ്ഞു.
നിങ്ങൾ എല്ലാവരും ഇതിൽ പലതും അനുഭവിച്ചു കഴിഞ്ഞു. പലർക്കും പ്രിയപ്പെട്ട പലതും നഷ്ടപ്പെട്ടു.കഴിഞ്ഞ ദിവസം ഐറീഷ് പ്രധാന മന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു, നമ്മൾ ഒരു യുദ്ധം ഏകദേശം പൂർത്തിയാക്കി. അങ്ങനെ ഞങ്ങൾ ലോക്ഡൗൺ കഴിഞ്ഞു പുറത്തു വരികയാണ്. പുതിയ ആത്മ വിശ്വാസത്തോടെ,പുതിയ ഉണർവോടെ,
ഞങ്ങൾ ശക്തരാണ്. പൂപ്പയിൽ നിന്നു പൊട്ടി വന്ന പൂമ്പാറ്റ യെപോലെ പുതിയ ജന്മങ്ങൾ ആണ്. ഇനി ഒരിക്കലും ഇങ്ങനെ ഒന്നും വരരുതേ എന്നു ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു. പുതിയ ഒരു ജീവിതം ആകട്ടെ പുതിയ good ഫ്രൈഡേ നമുക്ക് തരുന്നത്. ഒന്നിന്റെയും പേരിൽ വഴക്കടിക്കാതെ പരസ്പരം സ്നേഹത്തോടെ സമാധാനത്തോടെ പുതിയ പുലരികളെ വരവേൽക്കാം
" എന്റെ ദുഃഖ വെള്ളിയാഴ്ച" രചന : Gincy Achu George, റൈറ്റേഴ്‌സ്റ്റേഴ്സ് ചോയ്‌സ്
നിങ്ങൾക്ക് ചോദിക്കാം ? വാർത്തകൾ , വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് ,നിങ്ങളുടെ ചിന്തകൾ ഷെയർ ചെയ്യാൻ, അറിയാൻ അയർലണ്ട് മലയാളി , ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി ) . www.ucmiireland.com നിങ്ങളുടെ വാട് സ് ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. മെമ്പർ ആകുക - 28 ഗ്രൂപ്പ്കളിൽ ഒന്നിൽ ചേരാം UCMI(യുക്മി) HAS 28 GROUPS | Please Find the Appropriate Group: ✔️
കൂടുതൽ വിവരങ്ങൾക്ക് കാണുക :
നിങ്ങൾക്കും നിങ്ങളുടെ സൃഷ്ടികൾ അയച്ചു തരാം അത് മാറ്റങ്ങൾ വരുത്താതെ യുക് മി അയർലണ്ട് കമ്മ്യൂണിറ്റിയുടെ വെബ്സൈറ്റിൽ റൈറ്റെർസ് ചോയ്‌സ് എന്ന പംക്തിയിൽ ഉൾപ്പെടുത്തുന്നതാണ്.
അറിയിപ്പ് : യുക് മി അയർലണ്ട് കമ്മ്യൂണിറ്റിയുടെ പോളിസി ബാധകം #IRELANDMALAYALI #MALAYALEES #IRELANDJOBS #IRISHVANITHA #IRISHMALAYALI #DUBLINMALAYALICOMMUNITY #IRELANDMALAYALICOMMUNITY #malayalees #irishmalayali #Irish Vanitha #ROSEMALAYALAM #Rosemalayalam #ROSE #KERALAGLOBE #GNN