രചന : രാജേഷ് സുകുമാരൻ, റൈറ്റേഴ്‌സ്റ്റേഴ്സ് ചോയ്‌സ്സ്
പോസ്റ്റ്: 05 ഏപ്രിൽ 2021ചൊവ്വാദോഷം !!!!
ഞാനും ഇളയമകൾ തിങ്കളും ടി വിയില്‍ അന്ന് കണ്ട " പെപ്പ പിഗ് " എപിസോഡിനെ പറ്റി ഗഹനമായ ചില ചര്‍ച്ചകള്‍ നടത്തുകയായിരുന്നു.
അഞ്ജു മൊബൈൽ ഫോണിൽ മാന്തിപ്പറിച്ചു കൊണ്ട് ഇരിപ്പുണ്ട് ..
ദേ ഈ ന്യൂസ് കണ്ടോ ?
ആമസോണ്‍ മഴക്കാടുകളില്‍ ജീവിക്കുന്ന ചില ഗോത്രവര്‍ഗക്കാരാണ് പോലും ലോകത്തില്‍ ഏറ്റവും സുന്ദരികളായ പെണ്ണുങ്ങൾ എന്ന് .
അഞ്ജു മൊബൈൽ എന്റെ നേരെ നീട്ടിക്കാണിച്ചു. ശ്ശൊ !
അവിടുന്നെങ്ങാനും കല്യാണം കഴിച്ചാ മതിയാരുന്നു ..ഇനീപ്പ പറഞ്ഞിട്ടെന്തിനാ ?
ഒരു റിഫ്ലക്സ് കമന്റ് എന്നില്‍ നിന്നും അടര്‍ന്നു വീണു.അഞ്ജു അത് ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു. ..വായനയില്‍ ആണ് ശ്രദ്ധ !
അവിടുത്തെ ഏതോ ചെടികള്‍ ഒക്കെ കൂടെ അരച്ച് തേക്കുന്നത് കൊണ്ടാണ് പോലും അവര്‍ക്ക് സൌന്ദര്യം കൂടുന്നത് ..
എന്നാ ചെടി ആണോ ആവോ ?
അഞ്ജുവിന്റെ ചോദ്യത്തിൽ അല്പം നിരാശ കലർന്നിരുന്നു ! എനിക്ക് സഹതാപം തോന്നി !
നീ ബാക്കി കൂടെ വായിച്ചു നോക്ക് .
അതില്‍ കാണും എന്നതാ ചെടി എന്ന് ..
ഞാൻ പ്രോത്സാഹിപ്പിച്ചു ..
അഞ്ജു വീണ്ടും മൊബൈലിൽ കുത്തിപ്പറിച്ചു .
രണ്ടു മിനിറ്റ് കഴിഞ്ഞു കാണും ഒരു നിലവിളി കേട്ടു. അഞ്ജു പിന്നിലേക്ക് മറിയുന്നതും കണ്ടു.ഞാന്‍ ഞെട്ടി! എന്‍റെ ഡിങ്കാ.ഞാന്‍ ആമസോണ്‍ ഗോത്രക്കാരിയെ അന്വേഷിച്ചു പോകേണ്ടി വരുമോ ?
എന്‍റെ ആത്മഗതം ലേശം ഉറക്കെയായിപ്പോയി.
അഞ്ജു , ഡീ എന്നാ പറ്റി ?
ഹിഹി ഹിഹി ....
കിലുക്കം സിനിമേല്‍ ഇന്നസെന്റിന് ലോട്ടറിയടിച്ച സീന്‍ പോലെ അഞ്ജു എണീറ്റിരുന്നു.
ഒന്ന് ചിരിച്ചു !
...................
ആമസോണിലെ മാന്ത്രിക ചെടി അരച്ച ക്രീം ഓണ്‍ലൈനില്‍ വാങ്ങാന്‍ കിട്ടും എന്ന് ..
അവര്‍ അയര്‍ലണ്ടിലോട്ട് അയച്ചും തരും ന്ന് .
അഞ്ജു വിന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു..
എനിക്കും അതിഭയങ്കര സന്തോഷം തോന്നി. ഒന്നുമില്ലേലും , ആമസോണ്‍ ഗോത്ര വര്‍ഗക്കാരില്‍ നിന്നും നേരിട്ട് കിട്ടുന്ന ക്രീമല്ലേ ?
അപ്പൊ തന്നെ ഓര്‍ഡര്‍ ചെയ്തു .
എഴുപതു യൂറോ!
സാരമില്ല ഒരു നല്ല കാര്യത്തിനല്ലേ ?
ഞാന്‍ സ്വയം ആശ്വസിപ്പിച്ചു.
. .................
അഞ്ജു ആകെ എക്സൈറ്റ്മെന്റിലാണ് .
ആ ക്രീം ഒന്നിങ്ങും വന്നോട്ടെ ,
ഈ റോസ്കോമാണിൽ സുന്ദരികളാന്നും പറഞ്ഞു നടക്കുന്ന ചില അവളുമാരുണ്ട് എല്ലാ അവൾടെയും അഹങ്കാരം ഇതോടെ തീരും .
ദേ മനുഷ്യാ , ഈ ക്രീമിന്റെ രഹസ്യം ആരോടേലും പറഞ്ഞാലൊണ്ടല്ലോ ..
ങ്ഹാ ! എന്റെ സ്വഭാവം മാറും ! പറഞ്ഞേക്കാം.
എന്റെ പൊന്നോ ഞാനൊന്നും പറയുന്നില്ല.
ഞാൻ ഉറപ്പു കൊടുത്തു .
ഉം ..
ഇപ്പൊ ഇങ്ങനൊക്കെ പറയും രണ്ട് പെഗ്ഗങ് ചെന്ന് കഴിഞ്ഞാപിന്നെ നിങ്ങടെ മനസ്സിൽ ഒന്നും ഇരിക്കത്തില്ല .
അതുകൊണ്ട് , കള്ളുകുടി ഇന്നത്തോടെ നിർത്തിക്കോണം .
ഒരു റിസ്ക് എടുക്കാൻ ഞാനില്ല !
അഞ്ജു തീരുമാനമെടുത്തു കഴിഞ്ഞു !
ഞാൻ മനസ്സില്ലാ മനസ്സോടെ തലയാട്ടി !
......
കൃത്യം എട്ടാം ദിവസം പാഴ്സല്‍ വന്നു .
ആമസോണ്‍ മഴക്കാടുകളിൽ നിന്ന് .
......
ഫ്രം അഡ്രസ് വായിച്ച ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി !
കുറെ നേരം തുള്ളിച്ചാടിയിട്ട് കിതപ്പ് മാറ്റാന്‍ അടുത്തുള്ള കസേരയിലോട്ട് വീണു !
ഫ്രം അഡ്രസ് ഇങ്ങനാരുന്നു ..
ലിന്‍ഡാ മേരി തോമസ്.
മേരീസ് ആയുര്‍വേദിക് പ്രോഡക്റ്റ്സ്
പള്ളിക്കത്തോട് .
കോട്ടയം
ഈ പള്ളിക്കത്തോടൊക്കെ ആമസോണില്‍ ആണെന്ന് ഞാനപ്പഴാ അറിയുന്നത് ഹോ !
ഈ , ലിന്‍ഡാ മേരി തോമസ്
സീറോ മലബാര്‍ ഗോത്രക്കാരി ആണെന്ന് തോന്നുന്നു പേര് കേട്ടിട്ട് !
രചന : രാജേഷ് സുകുമാരൻ, റൈറ്റേഴ്‌സ്റ്റേഴ്സ് ചോയ്‌സ്സ്
പോസ്റ്റ്: 05 ഏപ്രിൽ 2021
റോസ്കോമണിലെ ഒരു സായാഹ്നം , ! https://t.co/20E4TuRoFs pic.twitter.com/RifNYSE00B
— UCMI (@UCMI5) April 5, 2021
READ ALSO :
** ചൊവ്വാഴ്ച, മാർച്ച് 23, 2021 കട്ടപ്പന "ഹിൽ ടൌൺ ഹോട്ടലിൽ CC ക്യാമറ വെയ്ക്കാൻ ഓർഡർ ! ഒരു ചൊവ്വാഴ്ച്ച പോസ്റ്റ് : തുടരും..... രചന : രാജേഷ് സുകുമാരൻ,
** ചൊവ്വാഴ്ച, മാർച്ച് 16, 2021 "സൻ ഉന്നീസ് സൗ നബ്ബേ ഫെബ്രുവരി യിലെ ഒന്നാമത്തെ ചൊവ്വാഴ്ച !" - ഒരു ചൊവ്വാഴ്ച്ച പോസ്റ്റ് 16 മാർച്ച് 2021