ഒരു ചൊവ്വാഴ്ച്ച പോസ്റ്റ് : തുടരും
രചന : രാജേഷ് സുകുമാരൻ, റൈറ്റേഴ്‌സ്റ്റേഴ്സ് ചോയ്‌സ്സ്
ഒരു ചൊവ്വാഴ്ച്ച പോസ്റ്റ്..........................16 മാർച്ച് 2021സൻ ഉന്നീസ് സൗ നബ്ബേ ഫെബ്രുവരി യിലെ ഒന്നാമത്തെ ചൊവ്വാഴ്ച !
എസ് എസ് എൽ സി സ്റ്റഡി ലീവ് ആണ്.
പരീക്ഷക്ക് ഇനിയൊരു മൂന്നാഴ്ച കാണും.
എന്റെയൊരു രീതി ന്നു വെച്ചാൽ , രാവിലെ എണീറ്റ് വൈകുന്നേരം കിടക്കുന്നതു വരെ പഠിക്കുക എന്നതാണ് .
പക്ഷെ പ്രശ്നമാണ്.
പുസ്തകം തുറന്നാ അപ്പ തന്നെ തലക്കകത്തെ തിയേറ്റർ സ്ക്രീനിൽ സിനിമ ഓടിത്തുടങ്ങും.
സ്വപ്നമേ.... പകൽസ്വപ്നം !
ഇപ്പളത്തെ ഥോർ , അയൺമാൻ ,സൂപ്പർമാൻ , ജിഞ്ചർ ബ്രെഡ് മാൻ ഒന്നും അന്ന് ഫേമസ് ആയിട്ടില്ല.
ടാർസൻ ആണ് എന്റെ അന്നത്തെ ഹീറോ.
കാട്ടിൽ ഒറ്റയ്ക്ക് വളർന്ന ടാർസൻ!
കൂട്ടിന് ഗൊറില്ലകളും , ആനകളും , സിംഹങ്ങളും. ഹോ... ഓർക്കുമ്പോ തന്നെ കുളിര് കോരുന്നു.
ടാർസനോടുള്ള ആരാധന മൂത്ത് വീട്ടിലെ ചാവാലിപൂച്ചക്ക് സാബർ എന്ന ക്രൂരനായ പുലിയുടെ പേര് വരെ ഇട്ടു.
അങ്ങനെ,
സിനിമസ്കോപ് സ്വപ്നങ്ങളിൽ ഞാൻ ടാർസൻ ആയി.
ടാർസന്റെ നായിക ജെയ്ൻ ആയി എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സുന്ദരിക്കുട്ടിയെ കാസ്റ്റ് ചെയ്തു.
പുലിത്തോലുടുത്ത ടാർസൻ ജെയ്‌നുമായി കാട്ടിലെല്ലാം കറങ്ങി നടന്നു . ഗൊറില്ലകളുമായി സാറ്റ് കളിച്ചു , സിംഹത്തിനെ കൊഴി വെട്ടി എറിഞ്ഞോടിച്ചു ,ജെയ്ന് ഐസും ബോംബെമിട്ടായീം മേടിച്ചു കൊടുത്തു . സാബറിനെ കാലുമടക്കി അടിച്ചു. ആ വകേല് ചാവാലിപൂച്ചേടെ മാന്തും മേടിച്ചു.അങ്ങനെ പഠിച്ചും, സ്വപ്നം കണ്ടും , സ്വപ്നം കണ്ടും പഠിച്ചും തളർന്നിരിക്കുമ്പോ ഒന്ന് റിലാക്സ് ചെയ്യണം എന്ന് ആർക്കും തോന്നാം.
എനിക്കും തോന്നി, ഒന്ന് പുറത്തേക്കിറങ്ങി.
മുറ്റത്തെ പേരയിൽ.
ഒന്ന് രണ്ട് അമൃത് വള്ളികൾ തൂങ്ങി കിടക്കുന്നു അത്യാവശ്യം കട്ടിയുള്ള വള്ളികൾ.
ഞാൻ ഒന്ന് കണ്ണടച്ചു.
ടാർസന്റെ കരുത്ത് എന്നിലേക്ക് പടർന്നു കേറി.
ജെയ്ൻ എന്നെ പ്രേമാതുരയായി നോക്കുന്നത് എനിക്ക് മനസ്സിൽ കാണാം.
വന്യമായ കരുത്ത് മുഴുവൻ കാലുകളിലേക്ക് ആവാഹിച്ചു ഞാൻ ഓടി.
ഒരൊറ്റ ചാട്ടത്തിനു വള്ളിയിൽ തൂങ്ങി.
ജെയ്ന്റെ മുഖത്ത് അത്ഭുതവും ആദരവും മിക്സ് ചെയ്തു തേച്ചു വെച്ച പോലെ ഒരു ഭാവം ഞാൻ കണ്ടു.
അമൃത് വള്ളി ടാർസനുമായി ലോകത്തിന്റെ നെറുകയിലേക്ക് പറന്നു കയറി.
ടക് ന്നൊരു ശബ്ദം.
അമൃത് വള്ളി പൊട്ടിയതാണ്.
ലോകത്തിന്റെ നിറുകയിൽ നിന്ന് ടാർസൻ പുറം തല്ലി താഴേക്ക് വീണു.
ശ്വാസം നിലച്ചു ..
കണ്ണുകൾ പുറത്തേക്ക് തള്ളിവന്നു.
ടാർസന്റെ അപ്പനും അമ്മേം അയലോക്കക്കാരും ഓടിക്കൂടി. കുറെ മിനിറ്റുകളുടെ അത്യധ്വാനത്തിന് ശേഷമാണ് ടാർസന്റെ ശ്വാസം നേരെ വീണതും , പുറത്തേക്ക് തള്ളിയ കണ്ണുകൾ പൂർവസ്ഥിതിയിൽ ആയതും .
പിന്നെ കണ്ണ് തള്ളാനുള്ള ഊഴം ടാർസന്റെ അപ്പനും അമ്മക്കുമായിരുന്നു.
ടാർസന്റെ SSLC റിസൾട്ട് വന്നപ്പോ !
ഒരു ചൊവ്വാഴ്ച്ച പോസ്റ്റ് : തുടരും
രചന : രാജേഷ് സുകുമാരൻ, റൈറ്റേഴ്‌സ്റ്റേഴ്സ് ചോയ്‌സ്
ഒരു ചൊവ്വാഴ്ച്ച പോസ്റ്റ് ............................................................... 09 മാർച്ച് 2021
സൻ ഉന്നീസ് സൗ നബ്ബേ ഫെബ്രുവരി യിലെ ഒന്നാമത്തെ ചൊവ്വാഴ്ച ! https://t.co/j6F8VeAFB2 ഒരു ചൊവ്വാഴ്ച്ച പോസ്റ്റ് : തുടരും
— UCMI (@UCMI5) March 16, 2021
രചന : രാജേഷ് സുകുമാരൻ, റൈറ്റേഴ്‌സ്റ്റേഴ്സ് ചോയ്‌സ്സ്
ഒരു ചൊവ്വാഴ്ച്ച പോസ്റ്റ്............................................16 മാർച്ച് 2021 pic.twitter.com/lBLzOPmbxB