ഇങ്ങ് ദൂരെ... ലോകത്തിന്റെ ഒരു കോണിൽ അയർലണ്ടിൽ ഓർമ്മക്കായി അർപ്പിക്കുന്നു നല്ല നാളേകൾ.... പ്രിയപ്പെട്ട എല്ലാവരുടേയും സ്നേഹം നിറച്ച ആശംസകൾക്കിടയിൽ നൽകാം ..റിട്ടയർമെന്റ് ജീവിതം ആസ്വദിക്കുന്ന ഹിലരിച്ചേട്ടന്.. .... ഒരു കൊച്ചു ആശംസ..
നാട്ടുകാരുടെയും വീട്ടുകാരുടെയും ഇടയിൽ നമ്മുടെ പ്രിയപ്പെട്ട ഹിലരിച്ചേട്ടൻ (ഹിലരിയോസ് ചാക്കോ) , കേരളത്തിൽ തൊടുപുഴയിലെ കരിമണ്ണൂർ എന്ന ഒരു കൊച്ചുഗ്രാമത്തിൽ നിന്നും അയർലണ്ടിൽ ആദ്യകാലങ്ങളിൽ എത്തപ്പെട്ടവരിൽ സർക്കാർ ജോലി ലഭിച്ചവരിൽ ഒരാളാണ്. ഹോളി സ്ട്രീറ്റിലെ നാഷണൽ മെറ്റേണിറ്റി ഹോസ്പിറ്റലിൽ മെഡിക്കൽ റെക്കോർഡ്സ് അഡ്മിനിസ്ട്രേറ്ററായി 14 വർഷത്തെ സേവനത്തിന് ശേഷം 2020 ൽ വിരമിച്ചു. ഭാര്യ : റാണി ഹിലരി
രോഗികളുടെ രേഖകളിലെ കളർ കോഡ് ഡിജിറ്റൽ സിസ്റ്റം, ഈ ആശുപത്രിയിൽ ഹിലാരിച്ചേട്ടൻ അവതരിപ്പിച്ച പ്രധാന നേട്ടമാണ്, ചേട്ടൻ പറയുന്നു റോയൽ ഹോസ്പിറ്റൽ മസ്കറ്റിലെ എന്റെ മുൻ ജോലിയിൽ നിന്ന് ആണ് ഞാൻ ഈ സിസ്റ്റം അയർലണ്ടിൽ ഇമ്പ്ലിമെൻറ് ചെയ്‌തത്. തൊടുപുഴ മലയാളി കമ്മ്യൂണിറ്റിയിലും കൂടാതെ നാട്ടിലെ പൊതു പ്രവർത്തനങ്ങളിലും മുൻപന്തിയിൽ ഉണ്ടായിരുന്ന ഹിലാരിച്ചേട്ടൻ വിരമിക്കലിനുശേഷം ഷാലോം മീഡിയ അയർലണ്ടിന്റെ മുഴുവൻ സമയ സന്നദ്ധപ്രവർത്തകനാകും എന്ന് അറിയിക്കുന്നു..
കഴിഞ്ഞുപോയ ഓരോ ദിനങ്ങളും ഒരു ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചു ജീവിതം പുതിയ അധ്യായങ്ങൾ കുറിക്കുവാനായി യാത്ര തുടർന്നു കൊണ്ടേയിരിക്കുന്നു... ആ യാത്രയിൽ താൻ ഈ ഭൂമിയിൽ ഓരോ ദിവസവും പ്രത്യേകതകൾ നിറച്ചു എല്ലാവരും ഓർമ്മയിൽ സൂക്ഷിക്കുന്നു...ഓർമിക്കുന്നവയും ഓർമിക്കപ്പെടാത്തവയും എന്തിനാണെന്നറിയുമോ അത്... ആ ദിനത്തിലാണു നമ്മുടെ ജീവിതം ഓർമകളായി പുതുക്കപ്പെടുന്നത് ... കഴിഞ്ഞുപോയദിനങ്ങളെ അനുസ്മരിച്ചുകൊണ്ട് പുതിയ ജീവിതത്തിലേക്കുളള ചവിട്ടുപടിയായി പുതിയ സ്വപ്നങ്ങൾകൊണ്ടും പ്രതീക്ഷകൾ കൊണ്ടും ആ ദിനം ഓർമ്മിക്കപ്പെടുകയും... ചെയ്യുന്നു...
ബാല്യം മുതല്‍ വാര്‍ദ്ധക്യം വരെയുള്ള കാലഘട്ടത്തില്‍ ഒരിക്കെലെങ്കിലും ജീവിതത്തില്‍ തിരിച്ചുകിട്ടാന്‍ ആഗ്രഹിക്കുന്ന ഒരേയൊരു കാലഘട്ടം ബാല്യമായിരിക്കും. കാരണം ബാല്യമെന്നത് നിഷ്കളങ്കത്തിന്‍റെയും പൂര്‍ണസ്വാതന്ത്ര്യത്തിന്‍റെയും നാളുകളാണ്. ആ ബാല്യകാല ഓര്‍മ്മകള്‍ വിടരുവാന്‍ വെമ്പുന്ന ഒരു പുഷ്പം പോലെ ഓര്‍മ്മകളിലെന്നും നിറഞ്ഞുനില്‍ക്കുന്നു.
ഇങ്ങ് ദൂരെ... ലോകത്തിന്റെ ഒരു കോണിൽ അയർലണ്ടിൽ ഓർമ്മക്കായി അർപ്പിക്കുന്നു.. നല്ല നാളേകൾ.... പ്രിയപ്പെട്ട എല്ലാവരുടേയും സ്നേഹം നിറച്ച ആശംസകൾക്കിടയിൽ നൽകാം ഹിലരിച്ചേട്ടന് ഒരു കൊച്ചു ആശംസ.. ഒരു പ്രാർത്ഥന ജപമായി ചേട്ടനിൽ എത്തിച്ചേരുമെന്ന് വിശ്വസിക്കുന്നു .... ജീവിതം ഇനിയും അതിന്റെ എല്ലാ നന്മയിലും, സന്തോഷത്തിലും, വിജയത്തിലും അനുഭവഭേദ്യമാക്കുവാൻ സർവ്വേശ്വരൻ ഇടവരുത്തട്ടെ...

#IRELANDMALAYALI #MALAYALEES #IRELANDJOBS #IRISHVANITHA #IRISHMALAYALI #DUBLINMALAYALICOMMUNITY #IRELANDMALAYALICOMMUNITY #malayalees #irishmalayali