യുകെ മലയാളി ബൈജു സ്റ്റീഫൻ (49)കുളക്കാട്ട് നിര്യാതനായി
ശ്വാസകോശത്തെ ബാധിച്ച കാന്‍സര്‍ രോഗം ജീവിതത്തെ തളർത്തുമ്പോഴും പൊരുതിയ ബൈജു സ്റ്റീഫന്റെ (49 ) മരണവാര്‍ത്തയില്‍ ഞെട്ടി യുകെ മലയാളികള്‍. ബൈജു കുറച്ച് നാളായി ചികിത്സയിൽ ആയിരുന്നു തികച്ചും അപ്രതീക്ഷിതമായി ആണ് മരണത്തിനു വെയില്‍സ് മലയാളി ഉഴവൂര്‍ സ്വദേശിയായ ബൈജു സ്റ്റീഫന്‍ കുളക്കാട്ട് കീഴടങ്ങിയത്. കഴിഞ്ഞ ആറുമാസത്തോളമായി ശ്വാസകോശത്തെ ബാധിച്ച കാന്‍സര്‍ രോഗത്തിനെതിരെ പോരാടുകയായിരുന്നു ബൈജു. അതിനിടയിലാണ് മരണ വാര്‍ത്ത എത്തിയത്.
ഉഴവൂര്‍ പയസ്മൗണ്ട് കുളക്കാട്ട് സ്റ്റീഫന്‍ (എസ്തപ്പാന്‍) - ത്രേസ്സ്യാമ്മ ദമ്പതികളുടെ മകനാണ് ബൈജു. ഭാര്യ മിനി ബൈജു രാജപുരം , ഉള്ളാട്ടില്‍ കുടുംബാംഗമാണ്. ഏക മകള്‍ ലൈന. വിന്‍സന്റ് സ്റ്റീഫന്‍ (യുകെ), ബിനു സ്റ്റീഫന്‍ (ഹാമില്‍ട്ടണ്‍, കാനഡ) എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാര ശ്രുശൂഷകൾ പിന്നീട്.
മരിച്ച ബൈജു സ്റ്റീഫൻ (49)കുളക്കാട്ടിലിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.
ആദരാഞ്ജലികൾ 🌷🌷🌷 യുക് മി അയർലണ്ട്