ചൊവ്വാദോഷം : അന്നും ഒരു ചൊവ്വാഴ്ചയായിരുന്നു . ചോര പൊടിയുന്ന വലതു കൈ ടിഷ്യു പേപ്പറിൽ ഒപ്പിക്കൊണ്ട് മെഡിക്കല്‍ കോളെജിലേക്ക് വണ്ടി ഓടിക്കുമ്പോ ഞാന്‍ ആലോചിച്ചുകൊണ്ടിരുന്നു..

"  ഒരു ചൊവ്വാഴ്ച്ച പോസ്റ്റ്  -‌ "   അയർലണ്ടിൽ നിന്നും രാജേഷ് സുകുമാരൻ എഴുതുന്നു  എഡിറ്റേഴ്സ് ചോയ്‌സ്സിൽ ..  ചൊവ്വാഴ്ച്ച പോസ്റ്റ് ....ചൊവ്വാദോഷം  :  ???

ഒരു ചൊവ്വാഴ്ച്ച പോസ്റ്റ്  : തുടരും

രചന : രാജേഷ് സുകുമാരൻ, റൈറ്റേഴ്‌സ്റ്റേഴ്സ് ചോയ്‌സ്സ്



ഒരു ചൊവ്വാഴ്ച്ച പോസ്റ്റ്  ............................................................... 02  മാർച്ച്  2021 


ചൊവ്വാദോഷം  :  ???

"അന്നും ഒരു ചൊവ്വാഴ്ചയായിരുന്നു . ചോര  പൊടിയുന്ന വലതു കൈ  ടിഷ്യു  പേപ്പറിൽ  ഒപ്പിക്കൊണ്ട് മെഡിക്കല്‍ കോളെജിലേക്ക് വണ്ടി ഓടിക്കുമ്പോ ഞാന്‍ ആലോചിച്ചുകൊണ്ടിരുന്നു..  

എവിടെയാണ് തെറ്റിയത് ? 

ഇൻവെർട്ടർ‍ ഡിസ്ട്രിബ്യൂട്ടറെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു ഞാൻ . .

അവിടാന്നേല്‍ ‍ , കൃത്യനിര്‍വഹണത്തിൽ ‍ വിട്ടുവീഴ്ചയില്ലാത്ത ഒരു പട്ടിയുണ്ട്. .

ഈ പട്ടി ആവശ്യമെന്ന് കണ്ടാൽ ( ചിലപ്പോ ഒരാവശ്യമില്ലാതെയും ) കടിക്കും സൂക്ഷിക്കണം എന്നൊക്കെ ഉടമസ്ഥർ മുൻപ് പറഞ്ഞിട്ടുള്ളതാണ്. എനിക്ക് പക്ഷെ, പണ്ടേ പട്ടിയെ പേടിയില്ലല്ലോ ?അല്ലേലും ശാസ്ത്രത്തിൽ വിശ്വസിച്ചു ജീവിക്കുന്നവർ ‍ പട്ടിയെ പേടിക്കണ്ട കാര്യമില്ല ..

നമ്മള്‍ പേടിച്ചാല്‍ , ആ പേടി പട്ടിക്കു സെന്‍സ് ചെയ്യാന്‍ പറ്റും , അപ്പൊ അവനു വീര്യം കൂടും . നമ്മൾ ‍ പേടിക്കാതെ ധൈര്യപൂര്‍വ്വം മുന്നോട്ടു ചെന്നാൽ പട്ടിയുടെ മേൽ നമുക്ക് ഒരു ഇമോഷണല്‍ ഡോമിനേഷൻ ‍ ഉണ്ടാവും ..

കടിക്കാനുള്ള ധൈര്യം അവനുണ്ടാവില്ല .ഇതൊക്കെ അറിയാവുന്ന ഞാന്‍ നേരെ കേറിച്ചെന്നു ..

അര മണിക്കൂർ ‍ കൂടെ സമയമുണ്ട് ഷോപ്പ് തുറക്കാൻ ‍ മുന്നില്‍ തന്നെ നില്‍പ്പുണ്ട് അദ്ദേഹം.. 

ആര് ? നമ്മുടെ കർത്തവ്യനിരതനായ പട്ടിയേ ...

പുള്ളി , പ്രിയാ പ്രകാശ് വാര്യരെ പോലെ ഒരു പുരികം പൊക്കി ചോദ്യഭാവത്തിൽ ‍ എന്നെ ഒന്ന് നോക്കി. 

ഞാനൊന്ന് പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു .. 

എന്നാടാ ഒരു ഗൌരവം?(ഇമോഷണല്‍ ഡോമിനേഷൻ)

ആ ഒരൊറ്റ ചോദ്യത്തില്‍ പുള്ളി സറണ്ടർ ‍ ചെയ്തു .

എന്‍റെ അടുത്തു വന്ന് കാലില്‍ ഒക്കെ ഒന്ന് ഉരസി , 

ഒന്ന് നക്കി ..ഞാന്‍ ആ തലയില്‍ ഒക്കെ ഒന്ന് തലോടി ചുരുക്കത്തിൽ , ഞാനൊരു ട്രെസ്‌ പാസ്സർ അല്ലാന്നും എന്നെ പ്രോസിക്യൂട്ട് ചെയ്യേണ്ട ആവശ്യമില്ലാന്നും പുള്ളിയെ ഞാന്‍ മനസ്സിലാക്കിക്കൊടുക്കുകയും അങ്ങിനെ ഞങ്ങള്‍ തമ്മില്‍ മോശമില്ലാത്ത ഒരു IPR ഒക്കെ ആവുകയും ചെയ്തു എന്ന് സാരം . ഇതൊക്കെ ഷോപ്പിന്റെ മുകളിലെ നിലയിലെ വീട്ടില്‍ താമസിക്കുന്ന ചില കുഞ്ഞിപിള്ളേര്‍ എത്തി നോക്കുന്നുണ്ട് ... 

എന്നെ കടിക്കുന്നുണ്ടോ ? ഞാന്‍ പേടിക്കുന്നുണ്ടോ എന്നൊക്കെയാണ് അവര് നോക്കുന്നത് എന്നെനിക്കു പിടികിട്ടി ..

ഇതൊക്കെയെന്ത് എന്ന ഭാവത്തിൽ ‍ , ഞാൻ കുറച്ചൂടെ വായു അകത്തേക്ക് വലിച്ച് മസിൽ വീർ‍പ്പിച്ചു ഗമയിൽ നിന്നു. കഴിഞ്ഞ ആഴ്ച ഒരു ഓട്ടോക്കാരൻ ‍ ചേട്ടനെ ഓടിച്ചിട്ട്‌ കടിച്ചു വശം കെടുത്തിക്കളഞ്ഞ അതിഭീകരനെയാണ് നിമിഷ നേരം കൊണ്ട് ഞാൻ ‍ മയക്കിയെടുത്ത് കളഞ്ഞത് . അദ്ദേഹം ഇപ്പോളും എന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ട് .

അപ്പോളാണ് ഒരു കുഞ്ഞിക്കൊച്ച് പുറത്തേക്കിറങ്ങി വന്നത് .അവനൊന്ന് മുരണ്ടു .കൊച്ചു പേടിച്ചു .

ഞാന്‍ കൊച്ചിനോട് പറഞ്ഞു .

പേടിക്കണ്ട മോനെ അവൻ ‍ ഒന്നും ചെയ്യുകേല .

ഞാന്‍ വീണ്ടും കുനിഞ്ഞ് അദ്ദേഹത്തിന്‍റെ തലയില്‍ ഒന്നുകൂടെ തലോടിക്കൊണ്ട് ആജ്ഞാപിച്ചു .

ഡാ , ഇങ്ങോട്ട് മാറിക്കെ, കൊച്ചു പോട്ടെ ! 

അതാണ്‌ പുള്ളിക്കിഷ്ട്ടപ്പെടാഞ്ഞത് എന്ന് തോന്നുന്നു . അതോ , സറണ്ടർ ആയി എന്നഭിനയിച്ച് എന്നെ കബളിപ്പിച്ചതോ ? എന്തായാലും നിമിഷാര്‍ദ്ധത്തില്‍ ,ഐ ഡോണ്ട് ടേക്ക് ഓര്‍ഡേഴ്സ് എന്ന് ഗര്‍ജിച്ചു കൊണ്ട് ഒറ്റച്ചാട്ടം . 

എന്റെ കൈപ്പത്തി അദ്ദേഹത്തിന്‍റെ ദംഷ്ട്രകള്‍ക്കിടയില്‍ ..ചതിച്ചല്ലോ ഡിങ്കാ .. ഒരു നിമിഷം അപ്സെറ്റ് ആയെങ്കിലും പെട്ടെന്ന് തന്നെ സമനില വീണ്ടെടുത്ത് ,അക്ഷോഭ്യനായി , നിർവികാരനായി ,ഞാൻ ചോദിച്ചു ..

എന്തിനാടാ നീ എന്നെ കടിച്ചത് ? എന്റെ ഭാവം കണ്ടിട്ട് പുള്ളിക്കും ആകെ പശ്ചാത്താപം ആയെന്നു തോന്നുന്നു..

എന്നെ ദയനീയമായി ഒന്ന് നോക്കി .. 

മുഖമൊക്കെ ആകെ വാടി .. 

തിരിഞ്ഞു നോക്കാതെ അകത്തേക്ക് കയറി പൊയ്ക്കളഞ്ഞു 

കണ്ണ് നിറഞ്ഞിട്ടുണ്ടാരുന്നോ എന്നൊരു സംശയം എനിക്ക് തോന്നാതിരുന്നില്ല.എന്തായാലും , വന്നാല്‍ വന്നതിന്റെ ബാക്കി ...

അപ്പൊ തന്നെ എക്സ്പെര്‍ട്ട് ഒപ്പിനിയൻ ‍ എടുക്കാൻ ‍ ഞാൻ സുഹൃത്ത് അനിലിനെ വിളിച്ചു . കാര്യം പറഞ്ഞപ്പോ ഒറ്റ ഉപദേശമാരുന്നു , നേരെ മെഡിക്കൽ കോളേജിലോട്ടു വിട്ടോളാൻ .. 

ഇനി അഥവാ ഏതെങ്കിലും പ്രൈവറ്റ് ആശൂത്രീൽ ‍ പോയാല്‍ , അവര്‍ ഇമ്മ്യൂണോ ഗ്ലോബുലിൻ എന്ന ഇന്‍ജെക്ഷൻ ‍ എടുക്കാൻ ‍ പറഞ്ഞാൻ ‍ അതെടുക്കരുത് എന്നും അവൻ എനിക്ക് പറഞ്ഞു തന്നു ..

നമ്മുടെ പോക്കറ്റിനെ ഭയങ്കരമായി ബാധിക്കുമത്രേ !മെഡിക്കല്‍ കോളേജില്‍ ആകുമ്പോ , പത്തു പൈസ ചിലവാകുകേല അങ്ങിനെ ഞാന്‍ മെഡിക്കല്‍ കോളേജില്‍ എത്തി ..

കുറെ സുന്ദരന്മാരും സുന്ദരികളും ആയ ഡോക്റ്റർ കുഞ്ഞുങ്ങള്‍ ഒരു മേശക്കു ചുറ്റും ഇരിക്കുന്നുണ്ട് . .ഇവര് നമ്മളോട് ചില ചോദ്യങ്ങള്‍ ചോദിക്കും.നമ്മള്‍ പടപടാന്ന് ഉത്തരം പറഞ്ഞോണം . 

ഉത്തരം ഒരു പേപ്പറേല്‍ എഴുതി വെക്കും ...

അവസാനം ഈ ഉത്തരത്തിനെല്ലാം കിട്ടുന്ന മാർക്ക് നോക്കിയാണ്  നമുക്ക് എത്ര കുത്തിവെക്കണം എന്ന് തീരുമാനിക്കുന്നത് .

അപ്പൊ തുടങ്ങാം അല്ലെ ? 

ഞാന്‍ തലകുലുക്കി ...

കടിച്ച പട്ടി എവിടുത്തെയാണ് ?

അഡ്രസ്‌ ഓര്‍മ്മയില്ല ഡോക്റ്റർ ‍ 

അതല്ല , വീട്ടിൽ വളര്‍ത്തുന്നതാണോ തെരുവ് പട്ടിയാണോ എന്ന് ?

വീട്ടിൽ ‍ വളത്തുന്നതാ..

കുത്തി വെച്ചിട്ടുണ്ടോ ?

ഉണ്ട് ഡോക്റ്റര്‍ .

എന്നാണ് ?

രണ്ടു മാസം മുൻപ് , പനി വന്നപ്പോ ..

ഹോ .. അതല്ലടോ .. പട്ടിക്കു കുത്തിവെച്ചിട്ടുണ്ടോ ന്നു ?അതറിയില്ല സർ 

ടി ടി എടുത്തിട്ടുണ്ടോ ?

പട്ടിക്കാണോ ഡോക്റ്റർ ‍ ?

അല്ലടോ തനിക്ക് . 

ഇല്ല ഡോക്റ്റര്‍ 

അത് പോട്ടെ ..

എന്തിനാ കടിച്ചത് ?ചുമ്മാ 

കടിച്ചപ്പോ എന്ത് ചെയ്യുകാരുന്നു ?

ചുമ്മാ നിക്കുകാരുന്നു .

വെറുതെ നിന്നപ്പോ പട്ടി വന്നു കടിച്ചോ ..

അല്ല സർ ‍ , ഞാർ ‍ അവന്റെ തലയില്‍ ഒന്ന് തലോടിയതാ , ഒന്നോമനിക്കാൻ ‍ ..

ഡോക്റ്റര്‍മാര്‍ എല്ലാം ഒരുമിച്ച് എന്നെ നോക്കി ..

പരസ്പരം നോക്കി ചിരിച്ചു ..

ഒരാള്‍ കുനിഞ്ഞിരുന്ന് എന്തോ എഴുതിപ്പിടിപ്പിച്ച് ആ കടലാസ് എന്‍റെ നേരെ നീട്ടി . 

മാർക്‌ലിസ്റ്റ് ! 

അതില്‍ എഴുതീട്ടുണ്ടാരുന്നു . 

ഡോഗ് ബൈറ്റ് .പ്രോവോക്ഡ് എന്ന് .

ഞാന്‍ പ്രോവോക്ക് ചെയ്തെന്ന് .. 

കഷ്ടം ..ഒന്ന് പെറ്റ് ചെയ്തതിനാണ് ...

അനന്തരം ടി ടി ഉൾപ്പടെ മൂന്ന് കുത്ത് ...

കുത്തുമ്പോ ഞാൻ നെഴ്സിനോട് ചോദിച്ചു.... 

ഇതിനു പത്ഥ്യം വല്ലതും ? 

ഹേയ് ഒന്നുമില്ല .. 

എന്ത് വേണേല്‍ കഴിക്കാം. 

ഹോ , ആശ്വാസമായി ..

കുത്ത് കഴിഞ്ഞ് പോകാന്‍ എണീക്കുമ്പോ അവസാനത്തെ ആണി ..

ആറു മാസത്തേക്ക് മദ്യപിക്കുകോ പുക വലിക്കുകോ ചെയ്യണ്ട കേട്ടോ.. 

....

പത്ഥ്യം ഒന്നും ഇല്ല പോലും .. 

.പക്ഷെ സ്മോളടിക്കാൻ പറ്റുകേല 

ചതി , വൻ ചതി ,  അല്ലാണ്ടെന്താ ? ങ്‌ഹും !

"  ഒരു ചൊവ്വാഴ്ച്ച പോസ്റ്റ്  -‌ "   അയർലണ്ടിൽ നിന്നും രാജേഷ് സുകുമാരൻ എഴുതുന്നു  എഡിറ്റേഴ്സ് ചോയ്‌സ്സിൽ ..  ചൊവ്വാഴ്ച്ച പോസ്റ്റ് ....

ശ്രദ്ധിക്കുക : കഥയുടെ എല്ലാ അവകാശങ്ങളും എഴുത്തുകാരനിൽ നിക്ഷിപ്‌തമായിരിക്കും യുക് മി  വെബ്‌കൺടെന്റ്‌ അവകാശങ്ങൾ  യുക് മി കമ്മ്യൂണിറ്റിയിൽ  ആയിരിക്കും. 
യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...