- വി ഉപയോക്താക്കൾക്ക് ഇനിമുതൽ നേടാം 2,000 രൂപ വരെയുള്ള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ
- 51, 301 രൂപയുടെ മൊബൈൽ റീച്ചാർജുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക
- ‘വി ഹോസ്പിക്കെയർ’ എന്നാണ് പദ്ധതിയുടെ പേര്
ഉപഭോക്താക്കളുടെ ആശുപത്രി ചെലവുകളാണ് ഇതിൽ ഉൾപ്പെടുക. ആശുപത്രിയിൽ പ്രവേശിച്ച് 24 മണിക്കൂറിനുള്ളിൽ 1,000 രൂപയുടെ നിശ്ചിത പരിരക്ഷയും ഐസിയു ചെലവുകൾക്കായി 2,000 രൂപയുടെ കവറുമാണ് ലഭിക്കുക. കൊവിഡ്-19 ബാധിതർക്കും വിവിധ രോഗങ്ങൾക്ക് നേരത്തെ ചികിത്സ തേടുന്നവർക്കും ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതായിരിക്കും. ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസിന്റെ അഭി പ്ലാനിന്റെ ഭാഗമായാണ് വി ഹോസ്പിക്കെയർ നടപ്പിലാക്കുന്നത്.
സർക്കാർ ആശുപത്രികൾ, അലോപ്പതി / ആയുഷ് ആശുപത്രികൾ തുടങ്ങി രജിസ്റ്റർ ചെയ്ത എല്ലാ ആശുപത്രികൾക്കും അഭി ആരോഗ്യ പരിരക്ഷ ബാധകമാണ്. ഡിസ്ചാർജ് സർട്ടിഫിക്കറ്റ്, പരിശോധനയുടെയും സ്കാൻ ചെയ്തതിന്റെയും പകർപ്പ് എന്നിവ കാണിച്ചുകൊണ്ട് വി ഉപഭോക്താക്കൾക്ക് ആനുകൂല്യം നേടാൻ കഴിയും. 51 രൂപയുടെയും 301 രൂപയുടെയും റീചാർജ് പ്ലാനുകൾക്കൊപ്പമാണ് വി ഹോസ്പിക്കെയർ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കിയിട്ടുള്ളത്.
രാജ്യത്തെ എല്ലാ പ്രീ-പെയ്ഡ് ഉപഭോക്താക്കൾക്കും പദ്ധതി ആനുകൂല്യം ലഭിക്കും. എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്ന ലളിതമായ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയാണ് വി ഹോസ്പികെയർ വാഗ്ദാനം ചെയ്യുന്നത്. തടസ്സരഹിതമായി ഇൻഷുറൻസ് ക്ലെയിം ചെയ്ത് ആവശ്യമായ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശനം നേടാൻ ഇതിലൂടെ സാധിക്കുമെന്നും ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് സിഇഒ മായങ്ക് ബത്‌വാൾ പറഞ്ഞു.