ഇന്ന് 2021 മാർച്ച് 14 ഞായർ ജനിപ്പിച്ചു വളർത്തിയ മാതൃസ്‌നേഹത്തിനും കരുതലിനും ഒരു ദിനം-അയർലണ്ടിൽ മാതൃദിനം
അമ്മ ' സ്‌നേഹത്തിന്റെ അവസാന വാക്ക്. പൊക്കിള്‍ കൊടിയില്‍ തുടങ്ങുന്നു ആ സ്‌നേഹത്തിന്റെ ബന്ധം. പകരംവയ്ക്കാന്‍ മറ്റൊന്നില്ലാത്തൊരു ആത്മബന്ധം. സ്വന്തം മക്കളേ ജീവശ്വാസം പോലെ സ്‌നേഹിക്കുന്ന ആ മഹാ പുണ്യം.'അമ്മ' അമ്മിഞ്ഞ പാലിന്റെ മധുരമൂറുന്ന സ്‌നേഹവും മനസ്സിലെ നെഞ്ചിലേറ്റി ലാളിക്കുന്ന വാത്സല്യവും വേദനകളെ മഞ്ഞുപോലുരുക്കുന്ന സാന്ത്വനവും അതിലേറെ സംരക്ഷണവും നല്‍കി സ്വന്തം മക്കളുടെ കയ്യും കാലും വളരുന്നതുറ്റു നോക്കി ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അവനൊരു താങ്ങായ്,തണലായി ആ അമ്മ എന്നും വര്‍ത്തിക്കുന്നു.
വിലമതിക്കാനാകാത്ത മാതൃസ്‌നേഹത്തിനും കരുതലിനും ആദരം പകരാന്‍ ഒന്നിച്ച് ചേരുകയാണ് ഈ ദിനത്തില്‍. നമ്മള്‍ ഓരോരുത്തരുടെയും ജീവന്റെ പാതിയായ അമ്മമാര്‍ക്കായി ഒരു ദിനം. 'അമ്മ' എന്ന നന്മ എത്ര കിട്ടിയാലും നമുക്ക് മതിയാകില്ല. ഒപ്പമുള്ളപ്പോള്‍ ആര്‍ഭാടത്തോടെ ആസ്വദിച്ചു തീര്‍ക്കാന്‍, പിന്നെയും പിന്നെയും കൊതിതീരെ ചേര്‍ത്തുപിടിക്കാന്‍.എല്ലാ വര്‍ഷവും മാർച്ച് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് അയർലണ്ടിൽ മാതൃദിനമായി ആചരിക്കുന്നത്. നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അമേരിക്കയിലാണ് മാതൃദിനത്തിന്റെ തുടക്കം. നമ്മളെ നമ്മളാക്കിയവര്‍ക്ക് സ്‌നേഹം മാത്രം സമ്മാനിക്കുക എന്ന് ഓര്‍മപ്പെടുത്തലുമായാണ് ഈ മാതൃദിനവും കടന്നു വന്നിരിക്കുന്നത്.
ഒന്നകലുമ്പോള്‍ ഒരമ്മയ്ക്ക് നഷ്ടമാകുന്നത് സ്വന്തം പ്രാണവായുവാണ് .അക്ഷരങ്ങലിലൂടെ വര്‍ണ്ണിച്ച് തീര്‍ക്കാന്‍ എനിക്ക് കഴിയില്ല ആ അമ്മയെ. സ്വന്തം വിശപ്പിനേക്കാല്‍ ആ അമ്മയ്ക്ക് അസഹനീയമാകുന്നത് മക്കളുടെ വിശപ്പിനേയാണ് , സ്വന്തം വേദനയേക്കാല്‍ ആ അമ്മ വേദനിക്കുന്നത് മക്കളുടെ വേദനയിലാണ്.
സത്യത്തിന്റെ ചുവട് പിടിച്ച് ഒരോ മക്കളേയും അവനാഗ്രഹിക്കുന്ന വിദ്യാഭ്യാസവും,പ്രാഥമിക അറിവുകളും നല്‍കി ചുവടുറപ്പിക്കാന്‍ ഒരോ അമ്മയും കഷ്ടപ്പെടുന്നതിനെ എത്ര കണ്ട് പ്രശംസിക്കണം. ആദരവും ,ബഹുമാനവും നല്‍കാന്‍ തയ്യാറാകാത്ത ഇന്നത്തെ തലമുറകള്‍ മറന്നുപോകുന്നത് ആ സ്‌നേഹം ആണ്. ആ സ്‌നേഹത്തിന്റെ അളക്കാനാവാത്ത മഹത്വമാണ്. അമ്മമാരേ ശരണാലയങ്ങളിലേക്ക് തള്ളിവിടുന്ന ഒരോ മക്കളും നഷ്ടപ്പെടുത്തുന്നത് ഇനിയൊരു ജന്മം കൊണ്ട് നിങ്ങള്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ പുണ്യമാണ്.
എന്നാല്‍ പുതിയ കാലത്തില്‍ കാഴ്ചകള്‍ പലതും ശുഭകരമല്ല. പ്രിയപ്പെട്ട മക്കളെ കാത്ത് വൃദ്ധസദനങ്ങളില്‍ കാത്തിരിക്കുന്ന അമ്മമാര്‍, മക്കള്‍ ഉപേക്ഷിച്ചപ്പോള്‍ ആശുപത്രി വരാന്തകളില്‍ അഭയം തേടിയവര്‍, തെരുവുകളിലേക്ക് വലിച്ചെറിയപ്പെട്ട മാതൃത്വങ്ങള്‍. മാതൃദിനം മുന്നിലേക്ക് തരുന്നത് അമ്മമാരുടെ വിവിധ മുഖങ്ങളാണ്. അമ്മയെ ഓര്‍ക്കാന്‍ ഇങ്ങനെ ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യമില്ലെന്ന് പറയുന്നവരുമുണ്ട്.
ഏതായാലും നമ്മളോരോരുത്തരും പത്തുമാസത്തെ കാത്തിരിപ്പിനൊടുവില്‍ കരഞ്ഞുവിളിച്ചു കൊണ്ട് ഈ ഭൂമി മലയാളത്തിലേക്ക് പിറന്നു വീണപ്പോള്‍ മനസ്സു നിറഞ്ഞ് ചിരിച്ച് സ്വീകരിച്ച മുഖമായിരുന്നു അമ്മ. പിന്നെ പൊന്നു പോലെ നോക്കി, വളര്‍ത്തി വലുതാക്കി. മാതൃദിനം ഒരിക്കല്‍കൂടി കടന്നുവരുമ്പോള്‍ നമുക്കൊരു പ്രതിഞ്ജ എടുക്കാം. ഒരു അമ്മയുടെയുംം കണ്ണ് നിറയാന്‍ ഇടയാക്കില്ല എന്ന്.
ഒരമ്മയുടെ നന്മയറിഞ്ഞ് ആ അമ്മയെ ബഹുമാനിക്കുക,സ ്നേഹിക്കുക, അനുസരിക്കുക, ശുശ്രൂഷിക്കുക എന്നത് മക്കളുടെ കടമയാണ്, എത്ര ഒഴിവുകഴിവുകള്‍ പറഞ്ഞാലും മാറി നില്‍കാന്‍ കഴിയാത്ത് ധര്‍മ്മമാണ് എന്ന തിരിച്ചറിവ് ഒരോ മക്കളില്‍ ഉണ്ടാവുന്നത് നന്ന്. ആ അമ്മയ്ക്ക് തങ്കമോം , പണമോ, വിലകൂടിയ പട്ടുകളോ ഒന്നും കൊടുക്കാന്‍ മക്കള്‍ക്ക് കഴിഞ്ഞിലെങ്കിലും നല്‍കാന്‍ കഴിയുന്ന ഒരിത്തിരി സ്‌നേഹം അതു മാത്രം നല്‍കാന്‍ കഴിഞ്ഞാല്‍ ഈ ജന്മം മുഴുവന്‍ ആ പുണ്യം നിങ്ങളെ അനുഗ്രഹിക്കും.
കടപ്പാട് :മലയാളി വാർത്ത
വിലമതിക്കാനാകാത്ത മാതൃസ്‌നേഹത്തിനും കരുതലിനും ആദരം പകരാന്‍ - മാർച്ച് 14 അയർലണ്ടിൽ ഇന്ന് മാതൃദിനം https://t.co/iNfV781VaG pic.twitter.com/481XdelG2r
— UCMI (@UCMI5) March 14, 2021